മാഷേ...കഴിഞ്ഞ ബജറ്റിലെ ആ പദ്ധതികളെവിടെ ? 25 രൂപയ്ക്ക് ഊണ് ഉൾപ്പെടെയുള്ള പദ്ധതികൾ പണ്ട് ധനമന്ത്രിയായിരുന്ന കെ.എം. മാണി പ്രഖ്യാപിച്ചത്; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഓരോ വർഷവും അവതരിപ്പിക്കുന്ന ബജറ്റ് ഒരു വഴിപാട് മാത്രമോ?

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഓരോ വർഷവും അവതരിപ്പിക്കുന്ന ബജറ്റ് ഒരു വഴിപാട് മാത്രമോ? മുൻകാല ബജറ്റുകളിലെ പദ്ധതികൾ പരിശോധിക്കുന്നവർക്ക് ഇക്കാര്യം നിസാരമായി മനസിലാക്കാം.
25 രൂപയ്ക്ക് ഊണ് ഉൾപ്പെടെയുള്ള പദ്ധതികൾ പണ്ട് ധനമന്ത്രിയായിരുന്ന കെ.എം. മാണി പ്രഖ്യാപിച്ചതാണ്. ബജറ്റിൽ പ്രഖ്യാപിച്ച ശേഷം ആകെ പ്രാവർത്തികമായ രണ്ട് പ്രധാന ക്ഷേമ പദ്ധതികൾ കർഷകതൊഴിലാളി പെൻഷനും കാരുണ്യ ബനവലന്റ് ഫണ്ടും മാത്രമാണ്. രണ്ടും പ്രഖ്യാപിച്ചത് കെ. എം. മാണി ധനമന്ത്രിയായിരിക്കെയാണ്.
ബജറ്റ് പ്രഖ്യാപനത്തോടെ ധനമന്ത്രിമാർ ബജറ്റ് പ്രസംഗം മറക്കുകയാണ് പതിവ്. ഇതിന് വിപരീതമായി പ്രവർത്തിച്ച ഏക ധനമന്ത്രിയും കെഎം മാണിയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെ അദ്ദേഹം ബജറ്റ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്നറിയാൻ ധനസെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയുണ്ടായി. കമ്മിറ്റി കൃത്യമായ ഇടവേളകളിൽ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തും. എന്നാൽ കെ.എം മാണി ധനമന്ത്രിസ്ഥാനത്ത് നിന്ന് പോയതോടെ കമ്മിറ്റിയുടെ പ്രവർത്തനവും അവസാനിച്ചു.
കൈയടി കിട്ടുന്ന പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഒരു ചരിത്രരേഖയായി ബജറ്റ് മാറിയിട്ട് വർഷങ്ങളായി. വിവിധ വകുപ്പുകൾ അവർക്ക് ആവശ്യമുള്ള പദധതികൾ തയ്യാറാക്കി ബജറ്റിന് ഏതാനും മാസങ്ങൾ മുമ്പേ ധനമന്ത്രിക്ക് സമർപ്പിക്കുകയാണ് പതിവ്. ധനമന്ത്രി പദ്ധതി വിലയിരുത്തി ആവശ്യമായ കൂടിയാലോചനകൾ നടത്തും. ചില മന്ത്രിമാർക്ക് പദ്ധതികൾ നടന്നാലും ഇല്ലെങ്കിലും കൈയടി കിട്ടിയാൽ മതിയെന്നാണ് ചിന്ത. അങ്ങനെയുള്ള നടക്കാത്ത പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താറില്ല. എന്നാൽ ചില ധനമന്ത്രിമാർ അത്തരം കാര്യങ്ങൾ നോക്കാറില്ല. പിന്നീട് മന്ത്രിസഭായോഗവും ബജറ്റ് പദധതികൾ വിലയിരുത്തും. മുഖ്യന്ത്രിയുടെ തീരുമാനവും പ്രധാനപ്പെട്ടതാണ്.
എല്ലാ ജില്ലകളിലും എയർപോർട്ട് ഉണ്ടാക്കുമെന്ന് വരെ കേരളത്തിലെ ഒരു ബജറ്റിൽ ധനമന്ത്രി പറഞ്ഞിട്ടുണ്ട്. അത് ഗതാഗത മന്ത്രി എഴുതി കൊടുത്തതാണ്. സംഗതി പ്രായോഗികമാണെന്ന് ഗതാഗത മന്ത്രി ചിന്തിച്ചിരിക്കില്ല.
ഇത്തരം സ്വപ്ന പദ്ധതികൾ ഇക്കുറിയും ധാരാളം പ്രഖ്യാപിച്ചിട്ടുണ്ട്. കോടികളുടെ കളിയാണ് പുതിയ ബജറ്റ് നടന്നത്. കേരളത്തിൽ നിത്യ വൃത്തിക്കുള്ള പണം പോലുമില്ല. വിത്തെടുത്ത് കുത്തുന്ന അവസ്ഥയിലാണ് കേരളം. ഇക്കാര്യം ഏറ്റവും അധികം അറിയാവുന്നത് ധനമന്ത്രിക്കാണ്. എന്നിട്ടും അദ്ദേഹം ഒരു ലോഭവും കൂടാതെ പദ്ധതികൾ പ്രഖ്യാപിച്ചു. കാർഷിക മേഖലക്ക് 2000 കോടിയാണ് വാരി വിതറിയത്. ക്ഷാമ കാലത്ത് ഇത്തരം വാചക കസർത്തുകൾ ആരാണ് വിശ്വസിക്കുക?
രണ്ടാം കുട്ടനാട് പാക്കേജിന് 2400 കോടി നൽകി. ആദ്യ കുട്ടനാട് പാക്കേജ് പോലും അമ്പേ പരാജയമാണ്. 2020-21 ഒരു ലക്ഷം വീടാണ് മന്ത്രി വാഗ്ദാനം ചെയ്തത് 1000 കോടിയുടെ തീരദേശ പാക്കേജും പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനം ചെലവ് വർധിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ചെലവ് ചുരുക്കില്ലെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്രത്തിന്റെ ആഴം മനസിലാക്കിയ ധനമന്ത്രിയാണ് ഡോ. തോമസ് ഐസക്. പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കാനുള്ള ആർജവം അദ്ദേഹം കാണിക്കുമോ എന്നാണ് കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























