Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സംസ്ഥാനത്തെ പട്ടിണി രഹിതമാക്കാനുള്ള വിശപ്പ് രഹിത കേരളം പദ്ധതി അടക്കം നിരവധി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ...സംസ്ഥാന ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

07 FEBRUARY 2020 01:10 PM IST
മലയാളി വാര്‍ത്ത

2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം തുടങ്ങിയത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും രാജ്യത്ത് മുഖാമുഖം നിൽക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന ഭരണാധികാരികളാണ് കേന്ദ്ര സർക്കാരിൽ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമവും ഹിംസവും കർമമെന്ന് വിശ്വസിക്കുന്ന അണികളാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ സാമ്പത്തിക ഘടന അങ്ങേയറ്റത്തെ തകർച്ചയിലാണെന്നും കേന്ദ്രം സംസ്ഥാനത്തിന് 8330 കോടി രൂപയിലധികം നൽകാനുണ്ടെന്നും സംസ്ഥാനം നിലവിൽ സാമ്പത്തികമായി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

 

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

ലൈഫ് മിഷനില്‍ ഒരു ലക്ഷം ഫ്‌ളാറ്റുകളും വീടുകളും നിര്‍മിക്കും

* ഗ്രാമീണ റോഡ് പദ്ധതിക്ക് 1,000 കോട
* തീരദേശ വികസനത്തിന് 1,000 കോട
* പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക
* സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കും. നിരോധനം നവംബറില്‍ നടപ്പാക്കും

* ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും
* ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങള്‍

* തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം
ധര്‍മടം മണ്ഡലത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

* ലോക കേരള സഭയ്ക്ക് 12 കോടി

* ജനകീയാസൂത്രണത്തിന്റെ വാര്‍ഷികത്തില്‍ പ്രത്യേക സംഗമം സംഘടിപ്പിക്കും. സംഗമം നവംബറില്‍ തൃശൂരില്‍

* നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്കായി പ്രത്യേക പരിശീലനം

* ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി

മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ച് കോടി

ജലാശയങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി. 50,000 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കും

* നദികളുടെ പുനരുജ്ജീവനത്തിന് 20 കോടി അധികം നല്‍കും

* 20,000 കിണറുകള്‍ റീചാര്‍ജ് ചെയ്യും

* 25,000 കുളങ്ങള്‍ വൃത്തിയാക്കും
* കുടുംബശ്രീ ഭക്ഷണശാലകള്‍ വഴി 25 രൂപയ്ക്ക് ഊണ്

* മുസിരിസ് പൈതൃക പദ്ധതി 2020-21 ല്‍ കമ്മീഷന്‍ ചെയ്യും
* കുടുംബശ്രീക്ക് 250 കോടി

* വനിതാക്ഷേമ വികസനങ്ങള്‍ക്ക് ഇരട്ടി തുക വകയിരുത്തി. 1,509 കോടി നല്‍കും
* കാരുണ്യ പദ്ധതി വഴിയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ തുടരും
* ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുന്നതിന് പ്രത്യേക പദ്ധതി
* ആശ വര്‍ക്കര്‍മാരുടെ അലവന്‍സ് 500 രൂപ കൂട്ടി
* മുഴുവന്‍ സ്‌കൂളുകളിലും സൗരോര്‍ജ നിലയം
* വാസ്തുശില്പങ്ങള്‍ക്ക് പേരുകേട്ട അമ്പലങ്ങള്‍ പുനരുദ്ധരിക്കും
* പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും
* എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് * 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ തുറക്കും
* നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി
* കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചിലവ് കൂടും
* 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും
* മോട്ടോര്‍ വാഹനവകുപ്പിലെ ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പറുകളുടെ എണ്ണം കൂട്ടി
* ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും
* ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി
* കുടിശിക ഒറ്റത്തവണയിലൂടെ തീര്‍പ്പാക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ്
* വാറ്റില്‍ 13,000 കോടി രൂപയുടെ കുടിശിക.
* കെഎഫ്‌സിക്ക് 200 കോടി
* വാറ്റ് കുടിശിക പിരിച്ചെടുക്കാന്‍ സമഗ്ര നികുതി
* അതിര്‍ത്തികളില്‍ നികുതി വെട്ടിപ്പ് പൂര്‍ണമായും തടയും
* ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.

* നികുതി പിരിവ് ഊര്‍ജിതമാക്കും.
* പ്രവാസി ക്ഷേമ നിധിക്ക് 90 കോടി
* വിശപ്പു രഹതി കേരളം പദ്ധതിയുടെ ഭാഗമായി 1,000 ഭക്ഷണശാലകള്‍ തുറക്കും
* തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപയാക്കി * ലൊക്കേഷന്‍ മാപ്പിന് 200 രൂപയാക്കി
* ഭൂമിയുടെ പോക്കുവരവിന് ഫീസ് വര്‍ധിപ്പിച്ചു
* തദ്ദേശസ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കും
* സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പുതിയ കാറുകള്‍ വാങ്ങില്ല. പകരം മാസവാടകയ്ക്ക് കാറുകള്‍ എടുക്കും.
* ക്ഷേമ പെന്‍ഷനുകളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും
* ഇരട്ട പെന്‍ഷകാരെ ഒഴിവാക്കിയാല്‍ 700 കോടി ലാഭിക്കാം
* ചിലവ് ചുരുക്കില്ല, നിയന്ത്രിക്കും * ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി. പെന്‍ഷന്‍ 1,300 രൂപയായി
* ദ്വിശതാബ്ദി ആഘോഷിക്കുന്ന സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയം നവീകരണത്തിന് രണ്ടു കോടി
* സ്‌കൂളിലെ പാചക തൊഴിലാളികളുടെ വേതനം
* സര്‍ക്കാര്‍ കോളജുകളിലെ ലാബുകള്‍ നവീകരിക്കും
* പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ കൂട്ടി
* സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയാക്കി
* വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി
* അനാവശ്യ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കും

 എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയര്‍
* മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി
* ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി * മലയാളം മിഷന് മൂന്ന് കോടി
* കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല. അനാവശ്യ പിഴ പലിശ ഈടാക്കില്ല.
* സ്‌പൈസസ് റൂട്ട് പദ്ധതി വികസിപ്പിക്കും * ബോട്ട് ലീഗ് വന്‍ വിജയം. ഭാവിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തും. 20 കോടി വകയിരുത്തി * ഓഖി ഫണ്ട് വിനിയോഗത്തിന് സോഷ്യല്‍ ഓഡിറ്റിംഗ്
* വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്
* കയര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍
* രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും
* ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി
* കൈത്തറി മേഖലയ്ക്ക് 153 കോടി
* കയര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍
* വാഴക്കുളത്ത് പൈനാപ്പിള്‍ സംസ്‌കരണത്തിന് മൂന്ന് കോടി
* റൈസ് പാര്‍ക്കുകളും റബര്‍ പാര്‍ക്കും വിപുലീകരിക്കും
* ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണ പദ്ധതി
* കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി
* ഹരിത കേരള മിഷന് ഏഴ് കോടി
* മത്സ്യത്തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍ * രണ്ടാം കുട്ടനാട് പാക്കേജ്. 2,400 കോടി വകയിരുത്തി
* നെല്‍ കര്‍ഷകര്‍ക്ക് 40 കോടി * ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് * ഇടുക്കി ജില്ലയ്ക്ക് 1,000 കോടിയുടെ പാക്കേജ്
* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി
* വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്
* 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികള്‍ തുടങ്ങും
* 2020-2021 ല്‍ കിഫ്ബിയില്‍ 20,000 കോടിയുടെ പദ്ധതികള്‍ * 4,384 കോടിയുടെ കുടിവെള്ള പദ്ധതികള്‍
* 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍
* കൊച്ചി വികസനത്തിന് 6,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
* കെഎസ്ടിപി മരുന്ന് നിര്‍മാണത്തിലേക്ക്. കാന്‍സര്‍ മരുന്നിന്റെ വില കുറയും


*"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (34 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (42 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (47 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (54 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends