Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വീണ്ടും ഹണി ട്രാപ്പ് സംഘം രംഗത്ത്...പണം തട്ടാൻ ബലാത്സംഗ കേസിൽ പെടുത്തുമെന്ന ഭീഷണിയും...നോട്ടമിടുന്നത് ബിസിനസ്സുകാരായ യുവാക്കളെ...പണമില്ലെന്ന് അറിയിച്ചപ്പോൾ കാറും, മൊബൈൽ ഫോണും, എ ടി എമ്മും തട്ടിയെടുത്തു...പിടിയിലായവരിൽ മേക്കപ്പ് ആർട്ടിസ്റ്റും

07 FEBRUARY 2020 01:56 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ വീണ്ടും പുതിയ തന്ത്രങ്ങളുമായി ഹണി ട്രാപ് സംഘം രംഗത്ത്. ഇരകളാകുന്നത് ബിസിനസ്സുകാരായ യുവാക്കളെ. പണം നൽകാനായി ഭീഷണി. വഴങ്ങാത്തവരെ ബ്ലാക് മൈലിങ്ങിലൂടെ വെട്ടിലാക്കും. ഹണി ട്രാപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു എന്ന സൂചനയാണ് പുതിയ വാർത്ത നൽകുന്നത്.

കൊച്ചി കാക്കനാടിൽ പ്രമുഖ ബിസിനസ്സുകാരനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്‌ന ചിത്രമെടുത്തു ബ്ലാക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പോലീസിന്റെ പിടിയിൽ . ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് വെളിപ്പെടുത്തി . സംഭവത്തിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സുഹൃത്തും
ആണ് പിടിയിലായത് . പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി രെഞ്ജിഷുമാണ് അറസ്റ്റിലായത്. ബിസിനസ്സുകാരനിൽ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈൽ ഫോണുകളും സംഘം തട്ടിയെടുത്തു . ഇവരെ ഇപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് . മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്.കൃഷ്ണകുമാർ (രഞ്ജിഷ് - 33) എന്നിവരാണ്പിടിയിലായത് . സംഭവത്തിൽ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.ബിസിനസുകാരനായ യുവാവാണ് ഇവരുടെ കെണിയിൽപെട്ടത്. ജൂലിയുടെ ക്ഷണപ്രകാരം യുവാവും ഗൾഫിൽ നിന്നെത്തിയ ബന്ധു കൂടിയായ മറ്റൊരു യുവാവും വാടക വീട്ടിലെതുകയായിരുന്നു . ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റു മൂന്നു പേർ പുറമേ നിന്ന് എത്തി . അനാശാസ്യ നടപടിക്ക് എത്തിയതാണോന്ന് ആരോപിച്ച് ഇവർ യുവാക്കളെ മർദിച്ചു. രോഗിയാണെന്നു പറഞ്ഞതിനാൽ ഗൾഫിൽ നിന്നെത്തിയ യുവാവിനെ കാര്യമായി മർദിച്ചില്ല.

ബിസിനസുകാരനെ നഗ്‌നനാക്കി ജൂലിയോടൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു സംഘം ചെയ്തത് . ഇതു പുറത്തു വിടാതിരിക്കാൻ 5 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല. ഗൾഫുകാരന്റെ പഴ്‌സിൽ നിന്നു എടിഎം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്.

തുടർന്ന് എടിഎം കാർഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപ പിൻവലിച്ചു. ശേഷിക്കുന്ന തുക പറഞ്ഞ സമയത്തു കിട്ടാതിരുന്നതോടെ യുവാക്കളുടെ ഏതാനും സുഹൃത്തുക്കൾക്കു വീഡിയോയിലെ രംഗങ്ങൾ ജൂലി അയച്ചു കൊടുക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് ഇൻസ്‌പെക്ടർ എ.അനന്തലാൽ, എസ്‌ഐ എ.എൻ.ഷാജു എന്നിവരുടെ നേതൃത്വത്തിൽ വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നാണ് ജൂലിയെ അറസ്റ്റ് ചെയ്തത് . ജൂലി നൽകിയ വിവരത്തെ തുടർന്നു രഞ്ജിഷിനെയും തുടർന്ന് അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. ജൂലി വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നു വീട്ടുപകരണങ്ങൾ കടത്തിയതിനു കഴിഞ്ഞ മാസം പൊലീസ് കേസെടുത്തിരുന്നു. 6 മാസം മുമ്പാണ് പൊയ്യച്ചിറയിൽ ഇവർ വീടു വാടകയ്‌ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നെങ്കിലും പണം കിട്ടിയിട്ടില്ലെന്നു വീട്ടുടമ പരാതിപ്പെടുന്നു . ഫ്രിജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ജൂലി കടത്തിക്കൊണ്ടു പോയതോടെ ഉടമ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, അഞ്ചുമാസം മുൻപാണ് ബ്യൂട്ടി പാർലർ തുടങ്ങാനെന്ന പേരിൽ ജൂലി കാക്കനാട്ട് വീട് വാടകയ്‌ക്കെടുത്തത്. വീട്ടുടമ അറിയാതെ വീട്ടിലുണ്ടായിരുന്ന ഫർണിച്ചറടക്കമുള്ളവ മറിച്ചുവിറ്റതിന് രണ്ടാഴ്ച മുൻപ് ജൂലിക്കെതിരേ ഉടമ പൊലീസിന് പരാതി നൽകിയിരുന്നു . വാടകയിനത്തിൽ വലിയ തുക ലഭിക്കാനുണ്ടെന്നും ഉടമ പറയുന്നു. ആദ്യം ഏതുവിധേനയും ഇരയോട് അടുത്തുകൂടി ഇവരുമായി സൗഹൃദം സമ്പാദിക്കുകയാണ് സംഘം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതികൾ ഇരകളെ കെണിയിൽ വീഴ്‌ത്തുന്നത്. ചിലരെ നേരിട്ടും കെണിയിൽ വീഴ്ത്തുന്നു . ഇതിനിടയിൽ ഇരയെ എവിടേക്കെങ്കിലും ക്ഷണിച്ച് കൊണ്ടുപോകുകയും പണം തട്ടിയതിനു ശേഷം തിരിച്ചു വരുകയും ചെയ്യും. ഈ സന്ദർഭത്തിൽ ഇവർ ബോധപൂർവം ഇരകളുമൊത്തുള്ള സെൽഫി എടുത്ത് ഫോണിൽ സൂക്ഷിക്കും. ഇതിനുശേഷം പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പറയുകയും ഇരയോട് പണം ആവശ്യപ്പെടുകയും ചെയ്യും. ചിലർ സൗഹൃദംവച്ച് ആദ്യം പണം നൽകും. പണം നൽകാത്തവരെ സെൽഫി ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങും . സ്നേഹത്തോടെ ആദ്യം പണം നൽകുന്നവർ പിന്നീട് പണം തിരികെ ചോദിക്കുമ്പോഴും സെൽഫി ഭീഷണിയുയർത്തും. വഴങ്ങാത്തവരെ ബലാത്സംഗം കേസിൽ പെടുത്തുമെന്ന ഭീഷമ്മിയും ഉന്നയിക്കും. ഭയന്നുപോകുന്ന ഇവർ പണം നൽകും. ഇത്തരം കേസുകൾ കൊച്ചി കേന്ദ്രികരിച്ച് വർധിച്ചു വരുന്ന വാർത്താക്കന് മാധ്യമങ്ങളിൽ നിറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (35 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (43 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (48 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (55 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends