Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കെഎസ്‌ആര്‍ടിസിക്ക് 1,000 കോടി; 2 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു; ജലഗതാഗത വകുപ്പിന് 111 കോടിയും സിവില്‍ സപ്ലൈസിന് 60 കോടി വകയിരുത്തി; 15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും 2 ശതമാനം നികുതി കൂട്ടി

07 FEBRUARY 2020 02:05 PM IST
മലയാളി വാര്‍ത്ത

2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. നിയമസഭയിൽ നടത്തിയ ബജറ്റ് പ്രസംഗത്തിൽ കെഎസ്ആര്‍ടിസിക്ക് 1000 കോടി വകയിരുത്തി. കെഎസ്ആർടിസി പ്രതിസന്ധിയിലാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയുള്ള ബജറ്റിലെ പ്രഖ്യാപനം കെഎസ്ആർടിസിക്ക് ആശ്വാസകരമാകും. കഴിഞ്ഞ മാസം കെഎസ്ആർടിസി റെക്കോർ‌ഡ് വരുമാനം രേഖപ്പെടുത്തിയിരുന്നു. എങ്കിലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിരുന്നില്ല.

അതുകൊണ്ട് തന്നെ ബജറ്റിലെ പ്രഖ്യാപനം കെഎസ്ആർടിസിക്ക ആശ്വാസം പകരുന്ന ഒന്നാണ്. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്ബള പരിഷ്‌കരണം ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഡിഎ കുടിശിക ഘട്ടങ്ങളായി അടുത്ത സാമ്ബത്തിക വര്‍ഷം നല്‍കും. ഹൗസ്ബില്‍ഡിങ് അഡ്വാന്‍സ് സര്‍ക്കാര്‍ ജീവനക്കാരുെട അഭിപ്രായം മാനിച്ച്‌ സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന രീതിയില്‍ പുനസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. 2 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. ജലഗതാഗത വകുപ്പിന് 111 കോടിയും സിവില്‍ സപ്ലൈസിന് 60 കോടി വകയിരുത്തി. 15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും 2 ശതമാനം നികുതി കൂട്ടി. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ 5 വര്‍ഷം നികുതിയില്ലെന്നും മന്ത്രി അറിയിച്ചു

കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം തുടങ്ങിയത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും രാജ്യത്ത് മുഖാമുഖം നിൽക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന ഭരണാധികാരികളാണ് കേന്ദ്ര സർക്കാരിൽ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമവും ഹിംസവും കർമമെന്ന് വിശ്വസിക്കുന്ന അണികളാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ സാമ്പത്തിക ഘടന അങ്ങേയറ്റത്തെ തകർച്ചയിലാണെന്നും കേന്ദ്രം സംസ്ഥാനത്തിന് 8330 കോടി രൂപയിലധികം നൽകാനുണ്ടെന്നും സംസ്ഥാനം നിലവിൽ സാമ്പത്തികമായി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ധനക്കമ്മി മൂന്ന് ശതമാനത്തില്‍ താഴെ നിലനിര്‍ത്തിക്കൊണ്ടുള്ള 2020-21 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. ഇതിന്റെ ഫലമായി റവന്യു കമ്മി 2019-20ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തില്‍ നിന്ന് 1.55 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.

2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14,635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചിലവ്- 1,29,837 കോടിയും റവന്യു കമ്മി- 15,201 കോടിയുമാകുമെന്ന് എസ്റ്റിമേറ്റില്‍ പറയുന്നു. എന്നാല്‍ 2019-20ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരവ് 99,042 കോടി. റവന്യു ചിലവ് 1,16,516 കോടി. റവന്യു കമ്മി- 17,474 കോടി എന്നിങ്ങനെ ആയിരുന്നു.

2020-21ലെ ചിലവ് നടപ്പ് വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 84,491 കോടിയാകും. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ 19,987 കോടിയായിരുന്നു. വികസന ചിലവുകള്‍ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തെ നവീകരണത്തിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിനായി 1,103 കോടിയുടെ അധിക വിഭവ സമാഹരണവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (35 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (43 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (48 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (55 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends