ധനമന്ത്രിയുടെ ബജറ്റ് ജനങ്ങളെ ഷോക്കടിപ്പിച്ചു; വയനാടന്‍ കാപ്പി ബ്രാന്‍ഡും കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാ എന്നാൽ ആ കാപ്പി കുടിക്കാന്‍ കേരളത്തിലാര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല; സംസ്ഥാന ബജറ്റിനെ വിമർശിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയില്‍ 1103 കോടി രൂപയുടെ അധിക ബാധ്യത കെട്ടിവയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി . ഇത് താങ്ങാനുള്ള കരുത്ത് കേരളത്തിന് ഇല്ലെന്നും അദ്ദേഹം ബജറ്റിന് ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .
ഭൂമിയുടെ ന്യായ വില 10 ശതമാനമായി വര്‍ധിപ്പിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു . സാമ്ബത്തിക മാന്ദ്യം കാരണം റിയല്‍ എസ്റ്റേറ്റ് മേഖല ആകെ പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തനം മാത്രമാണ് . ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു . എന്നാല്‍, ഇതില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. വയനാടന്‍ കാപ്പി ബ്രാന്‍ഡും കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണെന്ന് പറഞ്ഞ അദ്ദേഹം ആ കാപ്പി കുടിക്കാന്‍ കേരളത്തിലാര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ലെന്നും പരിഹസിച്ചു.
തെക്ക് വടക്ക് ജലപാത അച്യുതാനന്ദന്‍റെ കാലം മുതല്‍ പ്രഖ്യാപിക്കുന്നതാണെന്നും ആ പ്രഖ്യാനം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം ഇത് വരെ കൊടുത്തിട്ടില്ല . ഈ ബജറ്റിലെ പ്രഖ്യാപനവും ജലരേഖയായി അവശേഷിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .
ബജറ്റിലെ കണക്കുകള്‍ക്ക് വിശ്വാസ്യത ഇല്ല . നികുതി പിരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഭാരം പാവപ്പെട്ടവന്റെ തലയില്‍ കെട്ടിവെക്കുകയാണ് . ഇത് ജനവിരുദ്ധ ജനദ്രേഹ ബജറ്റാണ് . കേന്ദ്ര ബജറ്റില്‍ നിര്‍മ്മല സീതാരമന്‍ നടത്തിയതിന് സമാനമായ വാചക കസര്‍ത്ത് മാത്രമായിരുന്നു ഐസക്കിന്‍റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha



























