കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; ഈ മാസം ഷാർജയിൽ നിന്ന് വന്ന ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്ന കണ്ണൂർ സ്വദേശിയാണ് മരിച്ചത്

സംസ്ഥാനത്തെ ആദ്യ കൊറോണ മരണം ഏവരിലും ഏറെ ഞെട്ടൽ ഉളവാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഗൾഫിൽ നിന്നുമെത്തി കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 65 കാരൻ കണ്ണൂരിൽ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ മാസം 21 ന് ഷാർജയിൽ നിന്നെത്തിയ ശേഷം ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം. എന്നാൽ കൊവിഡ് രോഗലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ താമസിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാർത്ത് അറിഞ്ഞ് ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇതേത്തുടർന്ന് ആരോഗ്യപ്രവർത്തകർ കൌൺസിലിംഗ് അടക്കം ഇദ്ദേഹത്തിന് നൽകിയിരുന്നു. ഇതേതുടർന്ന് രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. എന്നാൽ കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നത് വ്യക്തമല്ല. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തതയ്ക്കായി ശ്രവപരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഹൃദ് രോഗമടക്കമുണ്ടായിരുന്നു.
അതോടൊപ്പം തന്നെ കേരളത്തിൽ ഇന്നലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചതിനെതുടർന്ന് ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസിയായ മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് ഇന്നലെ കൊറോണ ബാധയെ തുടർന്ന് മരിച്ചത്. അതോടൊപ്പം തന്നെ മാർച്ച് 16ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇയാൾക്ക് മാർച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























