ഉള്ളിയാക്കി മാറ്റി സവാള വിറ്റു, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടികൂടി, കേസായി

ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി പന്ത്രണ്ട് കടകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു.
വലിപ്പം കുറഞ്ഞ സവാളയെ ഉള്ളിയെന്ന് ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ച് അമിത വില ഈടാക്കി വില്‍പ്പന നടത്തിയ കാരേറ്റിലെ കടയില്‍ നിന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ വി ആര്‍ ഷാജിയുടെ നേതൃത്വത്തില്‍ 23 കിലോ സവാള പിടികൂടി.
റേഷനിംഗ് ഇന്‍സെപെക്ടര്‍മാരായ എ സുലൈമാന്‍, ആര്‍ വി മുനജ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
കമ്മ്യൂണിറ്റി കിച്ചനിലെ ഉപയോഗത്തിനായി, പിടികൂടിയ സവാള ആറ്റിങ്ങല്‍ നഗരസഭക്ക് കൈമാറി.
https://www.facebook.com/Malayalivartha

























