ലോക്ഡൗണ്‍: പൊലീസ് സ്റ്റേഷന്‍ പരിസരം പിടിച്ചെടുത്ത വാഹനങ്ങള്‍ കൊണ്ട് നിറയുന്നു

ലോക്ഡൗണ്‍ മുന്നറിയിപ്പു വകവയ്ക്കാതെ നിരത്തിലിറങ്ങിയതിന് റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 600-ല്‍ ഏറെ വാഹനങ്ങളാണ് ഇന്നലെ വരെ പൊലീസ് പിടിച്ചെടുത്തത്.
പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാല്‍ സ്റ്റേഷന്‍ പരിസരം നിറയുന്നു. പലയിടത്തും ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലാതായി. ബൈക്കുകളാണ് കൂടുതലും.
സത്യവാങ്മൂലം ഇല്ലാതെയും മതിയായ കാരണങ്ങള്‍ ഇല്ലാതെയും ചുറ്റാനിറങ്ങിയവരുടെ വാഹനങ്ങളാണ് ഇവയില്‍ ഭൂരിപക്ഷവും.
ആദ്യ ദിനങ്ങളില്‍ താക്കീത് നല്‍കി വിട്ടയച്ചെങ്കിലും പിന്നീട് നിലപാട് കടുപ്പിച്ചതോടെയാണ് പൊലീസ് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയത്.
ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം മാത്രമേ ഇവ വിട്ടുനല്‍കുകയുള്ളൂ എന്നു റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























