ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ തീപ്പിടുത്തം; എട്ട് അഗ്നിശമനയൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കാമ്ബസിലെ ഫോര്‍ജ് ആന്‍ഡ് ഫൗണ്ടറി ഡിവിഷനുള്ളില്‍ തീപ്പിടുത്തം. ബുധനാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
എട്ട് അഗ്നിശമനയൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എച്ച്‌എഎല്‍ വക്താവ് അറിയിച്ചു. വലിയരീതിയില്‍ തീയും പുകയും ഉയര്‍ന്നത് സമീപവാസികളെ പരിഭ്രാന്തരാക്കി. രാവിലെ ഒമ്ബതരയോടെ എച്ച്‌എഎല്‍ കാമ്ബസില്‍ നിന്ന് വലിയൊരു സ്‌ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീപ്പിടുത്തമുണ്ടായത് ശ്രദ്ധയില്‍ പെട്ടത്.
മഗ്‌നീഷ്യം സ്‌ക്രാപ്പ് സ്റ്റോക്ക്‌പൈലിന് തീപിടിച്ചതിനാലാണ് സ്‌ഫോടന ശബ്ദമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എംഎന്‍ അനുചെത് പറഞ്ഞു.
https://www.facebook.com/Malayalivartha



























