അടിവസ്ത്രം ധരിക്കാന്‍ മറന്ന് പുറത്തിറങ്ങിയ യുവാവിനോട് പോലീസ്; പുറത്തിറങ്ങുമ്പോള്‍ അത്യാവശ്യമായി ധരിക്കേണ്ടത് എന്താണ് എന്ന് നിനക്കറിയില്ലേ; സര്‍ പെട്ടെന്ന് ഇറങ്ങിയതുകൊണ്ട് ഇടാന്‍ മറന്നു; കാഞ്ഞിരപ്പള്ളിയില്‍ യുവാവിന്റെ 'ഗ്യാസ്' പോയ കഥ

ലോക്ക്ഡൗണ്‍ കാലത്ത് വീടിന് പുറത്തിറങ്ങിനടക്കുമ്പോള്‍ എന്തൊക്കെ ധരിക്കണമെന്നതുള്ളത് ഈ സംവത്തോടെ കാഞ്ഞിരപ്പള്ളിയിലെ യുവാവിന് പൊലീസ് മനസ്സിലാക്കിക്കൊടുത്ത സംഭവമാണ് ഈ ലോക്ക് ഡൗണില്‍ ചിരി പടര്‍ത്തുന്നത്. ഇപ്പോള്‍ എല്ലാവരും വീടുകളിലാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ്. കാഞ്ഞിരപ്പള്ളിയില്‍ പക്ഷേ അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നില്‍പെടുകയും അത് പൊലീസുകാര്‍ അറിയുകയും ചെയ്താല്‍ എങ്ങനെയിരിക്കും. കഥയെന്ന് വിചാരിക്കാന്‍ വരട്ടെ. കഴിഞ്ഞ ദിവസം സംഭവമാണ്
ലോക്ക്ഡൗണിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം പാചക വാതക വിതരണ വാഹനം വരുന്നതും കാത്ത് വഴിയരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. കൊറോണക്കാലത്ത് നിര്‍ബന്ധമായ മാസ്‌ക് മുഖത്ത് ധരിച്ചിട്ടുമില്ല. ഇതിനിടെ ജീപ്പിലെത്തിയ എസ്ഐ ബസ് സ്റ്റോപ്പില്‍ തനിച്ച് നില്‍ക്കുന്ന യുവാവിനെ കണ്ടു. ജീപ്പ് ചവിട്ടി നിര്‍ത്തിയതിന് പിന്നാലെ എസ്ഐ യുവാവിനെ വിരട്ടുകയും ചെയ്തു. 'പുറത്തിറങ്ങുമ്പോള്‍ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് എസ്ഐ ചോദിച്ചു. യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ.അപ്പോള്‍ 'ഇന്നര്‍' ധരിക്കാന്‍ വിട്ടുപോയി.' ദേഷ്യത്തിലായിരുന്ന എസ്ഐയും പൊലീസുകാരും ഇതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.
താന്‍ ഇന്നര്‍ ധരിക്കാത്ത കാര്യം പൊലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു യുവാവിന്റെ സംശയം. ചിരിയടക്കി എസ്ഐ ഗൗരവത്തോടെ തന്നെ തുടര്‍ന്നു. ' ആ... അതും വേണം. പക്ഷെ, ഇപ്പോള്‍ അതിലും അത്യാവശ്യം മുഖത്ത് മാസ്‌ക് ആണ്. ഓര്‍മവേണം.' താക്കീത് നല്‍കി പോലീസ് പോയി. കോട്ടയത്ത് പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ അധികം കൂടുന്നത് നിരോധിച്ചുപൊലീസ് വെറുതേ വിട്ടെങ്കിലും തന്റെ 'രഹസ്യം' പരസ്യമായതിന്റെ വിഷമത്തിലാണ് ചെറുപ്പക്കാരന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജില്ലയില്‍ ലോക്ക്ഡൗണ്‍ പരിശോധനകള്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























