എണ്ണ സംഭരണത്തില്‍ നിര്‍ണായക കാല്‍വെയ്പ്പുമായി ഇന്ത്യ; ഇന്ത്യയുടെ പൂര്‍ണ ശക്തിയും ഇതിനായി ഉപയോഗപ്പെടുത്തു; മികച്ച തീരുമാനമെന്ന് വിദഗ്ദര്‍

വൈറസ് വ്യാപന ഭീതിയെത്തുടര്‍ന്ന് ലോകമെങ്ങും ജനങ്ങളോടു വീടുകളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ആകെയുള്ള എണ്ണ വില്‍പനയില്‍ 40% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപഭോഗം കുറയുന്നു ഉത്പാദനം കൂടുന്നു. ഇവ ശേഖരിച്ചുവയ്ക്കാന്‍ കന്രനികള്‍ക്ക് ഇടമില്ല അവരുടെ കീഴിലുള്ള കടലിലെയും കരയിലെയും ശേഖരം മുഴുവനായി നിറഞ്ഞുകഴിഞ്ഞു. കപ്പലുകള്‍, ട്രെയിന്‍ ബോഗികള്‍, ഭൂഗര്‍ഭ അറകള്‍, പൈപ്പ്‌ലൈനുകള്‍ തുടങ്ങി വലിയ രീതിയില്‍ ശേഖരിച്ചുവയ്ക്കാവുന്ന സങ്കേതങ്ങള്‍ അന്വേഷിക്കുകയാണ് കമ്പനികള്‍ ഇവിടെയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം ഉണ്ടായിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ ക്രൂഡോയില്‍ വില കുറഞ്ഞുനില്‍ക്കുന്നതും ഇന്ത്യയുടെ ഈ നീക്കം വലിയ ഒരു കരുതലായി മാറുകയാണ്.
നമ്മള്‍ സാധാരണ നമുക്ക് ആവശ്യമായ സാധനങ്ങളെ അസാധാരണ വിലക്കുറവിലേ ഡിസ്‌കൗണ്ടിലോ ലഭിക്കുകയാണ് എങ്കില്‍ അവ നിരവധി വാങ്ങിക്കൂട്ടി പിന്നീട് ഉപയോഗിക്കുകയാണ് പതിവ് ഈ രീതിയാണ് ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ ഇന്ത്യ ചെയ്യുന്നത്. ഒരു വലിയ തയ്യാറെടുപ്പ് നമ്മുടെ സാമ്പത്തീക മേഖലയില്‍ തന്നെ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നീക്കത്തിന് കഴിയും. അതുകൊണ്ടുതന്നെ കരുതലോടെയാണ ഇന്ത്യ നീങ്ങുന്നത്.
ഇന്ത്യയിലും എണ്ണ ഉപഭോഗം വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. 40 ശതമാനത്തോളം ഇന്ത്യയിലും ഉപഭോഗം കുറഞ്ഞു, നിലവില്‍ 20 ഡോളര്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില, 60 80 നിന്ന സമയം ഉണ്ട്, പെട്ടെന്ന് ഇത്രയും താഴ്ന്ന സാഹചര്യത്തില്‍ പരമാവധി എണ്ണ വാങ്ങി ശേഖരിച്ചുവയ്ക്കുകയാണ് ഇന്ത്യ. ഇന്ത്യക്ക് വലിയ തോതിലുള്ള എണ്ണ ശേഖരണമുണ്ട്, തെക്കന്‍ ഇന്ത്യയിലാണ് കൂടുതല്‍. വിശാഖപട്ടം, മംഗലാപുരം, കര്‍ണാടകം കൊടൂര്‍ 5.3 മില്യണ്‍ ടണ്‍ ശേഖരിച്ചു വയ്ക്കാനുള്ള ശേഷി. മെയ് മൂന്നാം പാദം ഇന്ത്യ സഭരണം പൂര്‍ണമായും എത്തും. എണ്ണ ശേഖരണത്തില്‍ ഇന്ത്യയുടെ കപ്പാസിറ്റി പൂര്‍ണമായും ഉപയോഗിക്കാന്‍ പോകുന്നു. ഇതിലൂടെ ഇന്ത്യക്ക് വലിയ ലാഭമാകും ഉണ്ടാകാന്‍ കഴിയുക. സാമ്പത്തീക മേഖലക്കും വലിക ഗുണംചെയ്യും.
വലിയ രീതിയില്‍ ഓയില്‍ റിസര്‍വ് ആയി മാറും, രാജ്യാന്തര വിപണിയില്‍ വില കുറയുന്നത് അനുസരിച്ച് എണ്ണവില കുറക്കാനുള്ള അനുമതി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതുകൊണ്ടും വലിയ രീതിയില്‍ നികുതി ലഭിക്കുന്നതിനാലും ഈ അടിയന്തര സാഹചര്യത്തില്‍ കേന്ദ്രവും അതിന് മുതിരില്ല. എന്തായാലും ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ മുന്നിലുള്ളത് പുതിയ ലോകമാകും, അതില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകുന്നതാകും ഈ കരുതല്‍.
https://www.facebook.com/Malayalivartha



























