Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ശമ്പളം പിടിക്കല്‍: സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നു

30 APRIL 2020 06:25 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ഓര്‍ഡിനന്‍സ് ഇറക്കി മറികടക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.

കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷല്‍ പ്രൊവിഷന്‍ എന്നു പേരിട്ട ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ നിലവില്‍ വരും. അതിനു ശേഷം ഈ മാസത്തെ ശമ്പളം വിതരണം ചെയ്താല്‍ മതിയെന്നാണു തീരുമാനം. 25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുന്‍പു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സര്‍ക്കാര്‍ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയില്‍, എന്നു തിരിച്ചു നല്‍കുമെന്ന് 6 മാസത്തിനകം അറിയിച്ചാല്‍ മതിയെന്നാണ് വ്യവസ്ഥ.

ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച 3 ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ചും നിയമ സെക്രട്ടറി, ഗവര്‍ണറെ കണ്ടു വിശദീകരിക്കും. ശമ്പളം പിടിക്കുന്നതിന്റെ നിയമസാധുതയെച്ചൊല്ലി പ്രതിപക്ഷ സര്‍വീസ് സംഘടനകളും ഭരണപക്ഷവും തമ്മില്‍ പോരു മുറുകുകയാണ്. ഹൈക്കോടതി വിധി മറികടക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്കു തള്ളാമെന്നും ഈ ആവശ്യമുന്നയിച്ചു ഗവര്‍ണറെ സമീപിക്കുമെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ അറിയിച്ചു.

ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 6 ദിവസത്തെ ശമ്പളം വീതം 5 മാസത്തേക്കു പിടിക്കാനുള്ള ഉത്തരവു നടപ്പാക്കുന്നതു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും (കെഎടി) 2 മാസത്തേക്കു സ്റ്റേ ചെയ്തു.
ഹൈക്കോടതി തുടര്‍ നടപടികള്‍ക്കു വിധേയമായി ട്രൈബ്യൂണലും ഹര്‍ജികള്‍ പരിഗണിക്കും. എന്‍ജിഒ അസോസിയേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയാണു ട്രൈബ്യൂണല്‍ എറണാകുളം ബെഞ്ച് പരിഗണിച്ചത്.

'പിടിക്കുന്ന ശമ്പളം എങ്ങനെ, എപ്പോള്‍ നല്‍കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. കേസ് കൊടുക്കാനുള്ള എല്ലാ അവകാശവും പ്രതിപക്ഷത്തിനുണ്ട്. അവര്‍ കേസിനു പോകട്ടെ.' - മന്ത്രി തോമസ് ഐസക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (29 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (50 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends