Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കലക്ടറും പൊലീസും കണ്ണൂരില്‍ പരസ്യ ഏറ്റുമുട്ടലില്‍

30 APRIL 2020 06:45 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ജില്ലയില്‍ ഹോട്‌സ്‌പോട്ട് അല്ലാത്തിടത്തു പോലും പൊലീസ് റോഡുകള്‍ അടച്ചത് കലക്ടറെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് റോഡുകള്‍ തുറക്കണമെന്നു ആവശ്യപ്പെട്ട് കലക്ടര്‍ ടി.വി.സുഭാഷ് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കു കത്തു നല്‍കിയത് ഭരണകൂടവും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമാക്കി. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും ഏറ്റവുമധികം ഹോട്‌സ്‌പോട്ടുകളുമുള്ള കണ്ണൂര്‍ ജില്ലയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ പോര്.

കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ (പ്രൈമറി-സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍) താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഐജിമാരായ വിജയ് സാഖറേ, അശോക് യാദവ് എന്നിവര്‍ അതിനു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിദിന അവലോകന യോഗത്തില്‍ എസ്പിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പങ്കെടുക്കുന്നില്ല, സമൂഹവ്യാപന സാധ്യതയില്ലെന്നു ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളപ്പോള്‍, ജില്ലയെ കണ്ടയ്ന്റ്‌മെന്റ് സോണുകളാക്കാന്‍ യോഗങ്ങളില്‍ തീരുമാനമില്ലെന്നിരിക്കെ ജില്ലയെ കണ്ടയ്ന്റ്‌മെന്റ് സോണുകളാക്കിയത് എന്തിന്?, ഹോട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശമിരിക്കെ, അതല്ലാത്ത സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ചത് എന്താണ് എന്നെല്ലാമുള്ള ഗുരുതരമായ ആരോപണങ്ങളും കലക്ടറുടെ കത്തിലുണ്ട്. കൂടാതെ റോഡുകള്‍ അടിയന്തരമായി തുറക്കണമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിയുമായി ആലോചിക്കാതെ മേലില്‍ റോഡുകള്‍ അടയ്ക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ 3 എസ്പിമാരാണു ജില്ലയിലെ റോഡുകളില്‍ ഒരാഴ്ചയായി ഐജിമാരുടെ മേല്‍നോട്ടത്തില്‍, നിയന്ത്രണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇതും കലക്ടറോട് ആലോചിക്കാതെയാണെന്നു വിവരമുണ്ട്. ആരോഗ്യ വകുപ്പ് അറിയാതെ പൊലീസ് കോവിഡ് രോഗികളുടെ വിവരശേഖരണം നടത്തുന്നത് ആരോഗ്യ വകുപ്പിന്റെയും എതിര്‍പ്പിനു കാരണമായിട്ടുണ്ട്.

ഒടുവില്‍ കണ്ണൂരില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും ചെയ്തതോടെ തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നു വ്യക്തമാക്കി കലക്ടറും എസ്പിയും രാത്രി സംയുക്ത പ്രസ്താവനയിറക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (30 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (51 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends