ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്കു മടങ്ങാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ഡൗണ്‍ മാര്‍ഗരേഖ പരിഷ്‌കരിച്ചു. സംസ്ഥാനത്തിനുള്ളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിയവരില്‍ കോവിഡ് രോഗബാധയില്ലാത്തവര്‍ക്ക് സ്വന്തം നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥകളുള്‍പ്പെടുത്തിയാണ് പരിഷ്‌കരണം.
കേരളത്തിലുള്ള അതിഥിത്തൊഴിലാളികളെ സ്വന്തം സംസ്ഥാനത്തേക്കു വിടാന്‍ നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോഡ് മാര്‍ഗമുള്ള യാത്രയാണ് അതിഥിത്തൊഴിലാളികളും തീര്‍ഥാടകരും വിനോദ സഞ്ചാരികളും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങള്‍ കടന്നുള്ള യാത്രയ്ക്കും ബസ് മതിയെന്നാണ് മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുള്ളത്.
മേയ് 4-മുതലാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രോഗം ഗുരുതരമല്ലാത്ത ജില്ലകള്‍ക്കായാണ് പുതിയ നിര്‍ദേശങ്ങള്‍. ലോക്ഡൗണ്‍ കോവിഡ് പ്രതിരോധത്തിന് ഏറെ സഹായമായെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന യോഗം വിലയിരുത്തി.
https://www.facebook.com/Malayalivartha



























