ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കില്ലെന്ന് സൂചന.... മേയ് മൂന്നിനു ശേഷവും സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ തുടരും, സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്ന ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളിലും കൂടുതല്‍ ശക്തമായ പരിശോധന നടത്തും

കോവിഡ് ലോക്ക്ഡൗണ്‍ മേയ് മൂന്നിനു കഴിഞ്ഞാലും സംസ്ഥാനത്തു പൊതു ഗതാഗത സംവിധാനം ഉടന്‍ പുനരാരംഭിക്കില്ലെന്നു മന്ത്രിസഭാ യോഗത്തില്‍ സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് മൂന്നിനു ശേഷവും സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ലോക്ക്ഡൗണിനു ശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്ന ശേഷം കൂടുതല്‍ തീരുമാനം എടുക്കാമെന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.കോവിഡ് വ്യാപന ആശങ്കയില്‍ മാറ്റമില്ലെന്നും പ്രവചനാതീത സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ആവശ്യമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു രോഗബാധയുള്ളവര്‍ വരുന്നതു വലിയ വെല്ലുവിളിയാണ്.അപകടകരമായ രീതിയിലാണ് പുറത്തു നിന്ന് ആളുകള്‍ നുഴഞ്ഞു കയറുന്നത്.
സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്ന ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളിലും കൂടുതല്‍ ശക്തമായ പരിശോധന നടത്തും. അതേസമയം,ലോക്ക് ഡൗണ്‍ കാരണം വണ്ടിയോടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ വാഹനനികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സമയം നീട്ടി നല്‍കും. ഈ കൊല്ലം ഫെബ്രുവരി ഒന്നിനും ജൂണ്‍ മുപ്പതിനും ഇടയില്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് ജൂണ്‍ മുപ്പത് വരെ കാലാവധിയുണ്ടാവും.
https://www.facebook.com/Malayalivartha



























