കൃഷിപ്പണിക്കായി പറമ്പിലെത്തിയ മകൻ കണ്ടത് അച്ഛന്റെ കല്ലറ തുറന്ന നിലയിൽ... പിക്കാസ് ഉപയോഗിച്ച് ആറടിയോളം താഴ്ച്ചയിൽ നിന്നും വെട്ടിപ്പൊളിച്ചെടുത്തത് തലയോട്ടിയും കുറച്ച് എല്ലിന്‍ കഷ്ണങ്ങളും! തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കലില്‍ സംഭവിച്ചതെന്ത്?ഞെട്ടലോടെ നാട്ടുകാർ... കൂടുതൽ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവുമുണ്ടായത്. മൂന്ന് പതിറ്റാണ്ട് മുന്‍പ് മരിച്ച ആളുടെ ശവക്കല്ലറ തോണ്ടി തലയോട്ടിയും, എല്ലിന്‍ കഷ്ണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിന്‍കര ചെങ്കലില്‍ ആണ് സംഭവം.
മൂന്ന് പതിറ്റാണ്ട് മുന്‍പ് മരിച്ച ചെങ്കല്‍ സ്വദേശി ചെല്ലയ്യന്‍ നാടാരുടെ കല്ലറയാണ് കുഴിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മന്ത്രവാദത്തിനായാണ് ശവക്കല്ലറ തുരന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ബുധനാഴ്ച രാവിലെ കൃഷിപ്പണിക്കായി എത്തിയ മകന്‍ സോമന്‍ ആണ് കല്ലറ കുഴിച്ചിരിക്കുന്നതായി കണ്ടത്.
കല്ലറ ആറടിയോളം കുഴിച്ചിട്ടുണ്ട്. പിക്കാസ് ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിരിക്കുന്ന നിലയിലായിരുന്നു ശവക്കല്ലറ. ചെല്ലയ്യന്‍ നാടാരുടെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തെ കൃഷിയിടത്തിന് സമീപത്തായാണ് കല്ലറ സ്ഥിതിചെയ്തിരുന്നത്. മന്ത്രവാദത്തിനായി തലയോട്ടി എടുത്തതാകാം എന്നാണ് സംശയം. തലയോട്ടിയും കുറച്ച് എല്ലിന്‍ കഷ്ണങ്ങളും ഒഴികെ മറ്റ് ഭാഗങ്ങളൊന്നും നഷ്ടമായിട്ടില്ല.
സമീപത്തായുള്ള നാല് കുടുംബാംഗങ്ങളുടെ കല്ലറ കൂടി ഉണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും കേടുപാടുകള്‍ ഉണ്ടായിട്ടില്ല. പാറശാല പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പ്രദേശത്തെ മന്ത്രവാദികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha



























