അഖിലിനെ കല്ലെറിഞ്ഞതും മരണപ്പെട്ടോ എന്നറിയാന്‍ ശ്വാസംനോക്കിയതും ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ തീരുമാനിച്ചതും കുട്ടികളില്‍ ഒരാള്‍തന്നെ... മാരകായുധവുമായി കഴുത്തിന് വെട്ടുമ്പോള്‍ കണ്ണടച്ചിരുന്നെന്ന് കുട്ടിക്കൊലയാളികളുടെ മൊഴി.. കൊടുമണില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായ കുട്ടികൾ പതര്‍ച്ചയില്ലാതെ തെല്ലും കുറ്റബോധമില്ലാതെ കൊല്ലം ജുവനൈല്‍ ഹോമില്‍! ഇടയ്ക്ക് മൊഴികള്‍ മാറ്റിപ്പറഞ്ഞ് കുട്ടികള്‍... അന്വേഷണസംഘം വിപുലീകരിച്ചു

കൊടുമണില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായ കുട്ടികൾ പതര്‍ച്ചയില്ലാതെ തെല്ലും കുറ്റബോധമില്ലാതെ കൊല്ലം ജുവനൈല്‍ ഹോമില്‍. അതേസമയം കൊലപാതകത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുകയാണ്. അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദിനാണ് ചുമതല. ഏനാത്ത് സിഐ ജയകുമാര്‍, കൂടല്‍ എസ്ഐ എസ്.ആര്. സേതുനാഥ്, കോന്നി എസ്ഐ വി.എസ്. കിരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കഴിഞ്ഞ ദിവസം കൊടുമണ്‍ എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം ജുവനൈല്‍ ഹോമില്‍ എത്തി കുറ്റാരോപിതരായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ രക്ത സാമ്ബിളും വിരലടയാളവും എടുത്തിരുന്നു.
കസ്റ്റഡിയിലെടുത്ത സമയത്ത് പറഞ്ഞതില്‍നിന്നു വ്യത്യസ്തമായ മറ്റൊരു മൊഴിയും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതായാണ് സൂചന. ഇത് അന്വേഷണസംഘം പരിശോധിക്കുന്നു. സംഭവത്തില്‍ ഊര്‍ജിത അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവസ്ഥലത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് മൃതദേഹം മൂടിയ മണ്ണ് മാറ്റിച്ചത് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് അടൂര്‍ ആര്‍ഡിഒയും തഹസീല്‍ദാറും സ്ഥലം സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതികളെ കൊണ്ട് മണ്ണ് മാറ്റിച്ച വീഡിയോ പോലീസില്‍ തന്നെയുള്ളവര്‍ പ്രചരിപ്പിച്ചതായാണ് പറയുന്നത്. ഈ സംഭവം പോലീസിലും ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം കുട്ടികളുടെ ആദ്യ മൊഴി വളരെ കടുത്തതായിരുന്നു. അഖിലിനെ കല്ലെറിഞ്ഞതും മരണപ്പെട്ടോ എന്നറിയാന്‍ ശ്വാസംനോക്കിയതും ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ തീരുമാനിച്ചതും കുട്ടികളില്‍ ഒരാള്‍തന്നെ. മാരകായുധവുമായി കഴുത്തിന് വെട്ടുമ്പോള്‍ കണ്ണടച്ചിരുന്നെന്ന് കുട്ടിക്കൊലയാളികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു. വെട്ടിയപ്പോള്‍ രക്തം പുറത്തേക്ക് വന്നതുകണ്ട് ഒരു കുട്ടി തളര്‍ന്നിരുന്നു.
പിന്നീട് ധൈര്യം പകര്‍ന്ന് മൃതശരീരത്തില്‍ മണ്ണിട്ടാല്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിന്നീടാണ് രണ്ടുപേരുംകൂടി മൃതദേഹം വലിച്ചിഴച്ച് കുറ്റി ക്കാട്ടിലേക്ക് കൊണ്ടുപോയത്. മൊബൈല്‍ ഒന്നുരണ്ടു ദിവസത്തേക്ക് തരണമെന്നും കുട്ടികളില്‍ ഒരാള്‍ നിരന്തരം അഖിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഫോണിലെ ചിത്രങ്ങള്‍ കാണുന്നതിനാണ് ഫോണ്‍ ചോദിച്ചതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം പിടിയിലായ കുട്ടികളുടെ ജാമ്യാപേക്ഷയും ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യവും പത്തനംതിട്ട ജുവനൈല്‍ കോടതി തള്ളിയിരുന്നു. പിടിക്കപ്പെട്ടവരുടെ വിരലടയാളം, രക്തസാമ്പിള്‍ എന്നിവ ശേഖരിക്കാനും കൊല്ലാനുപയോഗിച്ച കല്ലുള്‍പ്പെടെയുള്ളവ കണ്ടെടുക്കാനുമാണ് പോലീസ് ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. േപ്രാസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കല ഹാജരായി.
കുട്ടികളെ കസ്റ്റഡിയില്‍ വിടുന്നതിനെ, അവര്‍ക്കായി ഹാജരായ അഭിഭാഷകര്‍ എതിര്‍ത്തു. ആയുധം കണ്ടെടുക്കുകയും അന്വേഷണം പൂര്‍ത്തീകരിക്കുകയും ചെയ്തതാണെന്നായിരുന്നു വാദം. കൂടാതെ, കൊലപാതകസ്ഥലത്തെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പിടിക്കാനും പ്രചരിപ്പിക്കാനും കൂട്ടുനിന്ന പോലീസിന്റെ കസ്റ്റഡിയിലേക്ക് ഇരുവരേയും വീണ്ടും വിടുന്നത് സുരക്ഷിതമല്ലെന്നും അവര്‍ വാദിച്ചു.
കസ്റ്റഡിയപേക്ഷ നല്‍കിയിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ ബാലാവകാശ കമ്മിഷന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതും അഡ്വ. പ്രശാന്ത് വി. കുറുപ്പ്, അഡ്വ. ബി. അരുണ്‍ദാസ് എന്നിവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, ജസ്റ്റിസ് രശ്മി ബി. ചിറ്റൂര്‍ പോലീസിന്റെ അപേക്ഷ തള്ളുകയായിരുന്നു. പിടിയിലായവര്‍ കൊല്ലം ജുവനൈല്‍ ഹോമില്‍ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha



























