പുറത്തിറങ്ങിയാൽ മാസ്ക് മുഖ്യം; ഇന്നുമുതൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധം, അനുസരിച്ചില്ലേൽ പിഴ 200, വീണ്ടും പിടിച്ചാൽ 5000 ആകും

രാജ്യത്ത് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചതുപ്രകാരം ഇന്നുമുതൽ സംസ്ഥാനത്ത് മാസ്ക് നിര്ബന്ധമാക്കിയിരിക്കുകയാണ്. അനുസരിക്കാത്ത പക്ഷം പിഴ ഈടാക്കുകയും ചെയ്യുന്നതാണ്.
സംസ്ഥാനത്ത് ഇന്ന് മുതൽ എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണം എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ആയതിനാൽ തന്നെ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയും ചുമത്തുകായും ചെയ്യും. തുടർന്ന് ഇങ്ങിനെ പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കുകയും കുറ്റം ആവർത്തിക്കുന്നയാള്‍ക്ക് 5000 രൂപ പിഴ ചുമത്തുന്നതായിരിക്കും.
അതോടൊപ്പം തന്നെ ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസുമെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കുകയുണ്ടായി. ആയതിനാൽ തന്നെ വീടുകളിൽ നിർമ്മിക്കുന്നതുണികൊണ്ടുള്ള മാസ്ക്ക്,തോർത്ത്, കർച്ചീഫ് എന്നിവയും പകരമായി ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുവിൽ ആളുകൾ മുഖം മറച്ചാണ് പുറത്തിറങ്ങുന്നത്. ടവലോ ഷാളോ ഉപയോഗിച്ച് മുഖം മറച്ചാലും മതിയെന്നാണ് വ്യക്തമാക്കുന്നത്. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ഘട്ടം തുപ്പലേ തോറ്റു പോകും എന്ന പേരിൽ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























