കൊല്ലം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി.... ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം പോലീസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. അതേസമയം ജില്ലയില്‍ വിവിധയിടങ്ങളിലായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 528 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 520 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനൊപ്പം 433ഓളം വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.പാരിപ്പള്ളി, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം റൂറല്‍, സിറ്റി പോലിസ് സ്റ്റേഷനുകളില്‍ 264 കേസുകളും, 267 അറസ്റ്റും രേഖപ്പെടുത്തി. മുന്നോറോളം വാഹനങ്ങളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha



























