നാട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായി ലോക്ഡൗണ്‍ ലംഘിച്ച് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രകടനം

ലോക്ഡൗണ്‍ ലംഘിച്ച് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രകടനം. നാട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായാണ് ഇന്ന്് രാവിലെ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. മുദ്രാവാക്യങ്ങളുമായി നൂറോളം അതിഥി തൊഴിലാളികളാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്.
അനധികൃതമായി സംഘം ചേര്‍ന്നതിനു നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഡിവൈഎസ്പിയും മൂന്നു സ്റ്റേഷനിലെ എസ്‌ഐമാരും അടക്കമുള്ള പോലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
https://www.facebook.com/Malayalivartha



























