ലോക്ഡൗൺകാരണം നാട്ടിലേക്ക് തിരിച്ചു പോകാനാകാത്ത അതിഥി തൊഴിലാളികൾ നിരോധനം ലംഘിച്ച് മലപ്പുറത്ത് പ്രകടനം നടത്തി...മലപ്പുറം ചട്ടിപ്പറമ്പിൽ നൂറോളം അതിഥി തൊഴിലാളികളാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്..

ലോക്ഡൗൺകാരണം നാട്ടിലേക്ക് തിരിച്ചു പോകാനാകാത്ത അതിഥി തൊഴിലാളികൾ നിരോധനം ലംഘിച്ച് മലപ്പുറത്ത് പ്രകടനം നടത്തി . മലപ്പുറം ചട്ടിപ്പറമ്പിൽ നൂറോളം അതിഥി തൊഴിലാളികളാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്..ഇവരെ ചോദ്യം ചെയ്തുവരികയാണ്
അതിഥി തൊഴിലാളികൾക്ക് വേണ്ട ഭക്ഷണം ഉറപ്പുവരുത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
സംഭവത്തെത്തുടർന്ന് ഡിവൈഎസ്പിയും മൂന്നു സ്റ്റേഷനിലെ എസ്ഐമാരും അടക്കമുള്ള പോലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ലോക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ പ്രതിഷേധത്തിന് ഇറങ്ങിയതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നതും പോലീസ് അന്വേഷിക്കും
https://www.facebook.com/Malayalivartha



























