കൈകാണിച്ചപ്പോൾ നിർത്തിയില്ല ; തമിഴ്‌നാട് കോൺഗ്രസ് എംഎൽഎ വിജയധരണിയുടെ കാർ കേരളം അതിർത്തിയിൽ പോലീസ് തടഞ്ഞു

തമിഴ്നാട് വിളവൻകോട്ടെ കോൺഗ്രസ് എംഎൽഎ വിജയധരണി കേരളത്തിൽ സഞ്ചരിച്ച കാർ പൊലീസ് മടക്കയാത്രയിൽ തടഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കു പ്രവേശിക്കവെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിനെത്തുടർന്നായിരുന്നു ചെക്ക് പോസ്റ്റിൽ എം എൽ എയെ പൊലീസ് തടഞ്ഞത്. ഉച്ചയ്ക്ക് ഇഞ്ചിവിളയിലുള്ള ചെക്കീംഗ് പോയിന്റിലാണ് വിജയധരണി സഞ്ചരിച്ചിരുന്ന പോണ്ടിച്ചേരി റജിസ്ട്രേഷനുള്ള ആഡംബരകാർ പൊലീസ് പരിശോധന അവഗണിച്ചു പോയത്.
എംഎൽഎ ബോർഡ് ഇല്ലാത്തതിനാൽ പോലീസിനെ ആളെ തിരിച്ചറിയാനും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് ബൈക്കിൽ പിന്തുടർന്നെങ്കിലും മുന്തിയ വാഹനത്തിനൊപ്പം എത്താനായില്ല. അരമണിക്കൂർ കഴിഞ്ഞ വാഹനം തിരിച്ചെത്തിയപ്പോൾ റോഡിന് കുറുകേ നിന്ന് പൊലീസ് തടയുകയായിരുന്നു.. കോവിഡിനെ തുടർന്ന് ലോക്ക് ഡൌൺ ആയതുകൊണ്ട് അതിർത്തി കടക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ ബോർഡ് പോലുമില്ലാത്ത വാഹനം കടന്നതും പരിശോധനയക്ക് നിർത്താത്തതും ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ഇതിനിടെ സ്ഥലത്തെത്തിയ രണ്ട് സിപിഎം പ്രവർത്തകർ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളി തുടങ്ങി . ഇതോടെ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടു. രംഗം പന്തിയല്ലെന്ന് കണ്ട പൊലീസ് എംഎൽഎയുടെ വാഹനം പോകാൻ അനുവാദം നൽക്കുകയായിരുന്നു . എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വന്ന നാഗർകോവിൽ സ്വദേശിയുടെ കുഞ്ഞിനെ അതിർത്തിയിൽ കൈമാറുന്ന വിവരമറിഞ്ഞ് എത്തിയതായിരുന്നു വിജയധരണി.ലോക്ക് ഡൗൺ കാലത്ത് അതിർത്തി കടന്ന് കേരളത്തിൽ അതിസങ്കീർണമായ ഹൃദയചികിത്സയ്ക്കെത്തിയ പിഞ്ചുകുഞ്ഞിനെ അസുഖം ഭേദമായി തിരികെ മാതാവിന് കൈമാറിയിരുന്നു.നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് പിറന്നുവീണയുടൻ ശരീരം നീലനിറമായതിനെത്തുടർന്ന് ആശുപത്രി അധികൃതർ എറണാകുളത്തെ ലിസി ആശുപത്രിയിലെ വിദഗ്ദ്ധരുമായി സംസാരിച്ചു. വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും കുഞ്ഞിനെ മാറ്റേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. അന്ന് രാത്രിയോടെ കുഞ്ഞിനെ ലിസിയിൽ എത്തിച്ചു. ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന ധമനികൾ പരസ്പരം മാറിയ അതിസങ്കീർണ രോഗാവസ്ഥ പരിശോധനയിൽ കണ്ടെത്തി. ഡോ. ജി.എസ്. സുനിലിന്റെ നേതൃത്വത്തിൽ തൊട്ടടുത്തദിവസം നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂറോളമെടുത്തു.
16 ദിവസത്തെ ചികിത്സയ്ക്കുശേഷം അവൾ പൂർണ ആരോഗ്യവതിയായി.ഫസ്രീൻ ഫാത്തിമ എന്നാണ്
അച്ഛൻ അവൾക്കിട്ട പേര് .ഒടുവിൽ അസുഖം ഭേദമായി പൂർണ ആരോഗ്യവതിയായ കുഞ്ഞിനെ അമ്മയ്ക്കു കൈമാറുമെന്നതറിഞ്ഞു എത്തിയതായിരുന്നു എം എൽ എ . പക്ഷെ ലോക്ക് ഡൌൺ ചട്ടങ്ങൾ പാലിക്കാതെ വന്ന യാത്രയിൽ പോലീസ് തടയുകയും ചെയ്തു
https://www.facebook.com/Malayalivartha



























