ഹൈക്കോടതി സ്‌റ്റേയുടെ സാഹചര്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

ഹൈക്കോടതി സ്‌റ്റേയുടെ സാഹചര്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍. ഇതോടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാറിന് കഴിയും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സ്‌റ്റേ നീക്കാന്‍ അപ്പീല്‍ പോകില്ലെന്നും തീരുമാനിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയിഡ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാകും. ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യമായ ശേഷമേ ഏപ്രിലിലെ ശമ്പള വിതരണം തുടങ്ങുകയുള്ളൂ. ഇതുകാരണം ഏപ്രിലിലെ ശമ്പളം വൈകാന്‍ സാധ്യതയുണ്ട്. മാസം ആറു ദിവസം വെച്ച് ഒരു മാസത്തെ ശമ്പളം ഓര്‍ഡിനന്‍സ് പ്രകാരം പിടിക്കാനാണ് തീരുമാനം.
അതേസമയം, ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ വീണ്ടും കോടതിയെ സമീപിക്കുമോയെന്ന ആശങ്ക സര്‍ക്കാറിനുണ്ട്. സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വരുമാനം കുറഞ്ഞു, ചെലവ് കൂടി. ഈ സാഹചര്യത്തിലാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ഇതിന് നിയമപ്രാബല്യം നല്‍കുന്നതിനാണ് ഹൈകോടതി ഉത്തരവിന് അനുസൃതമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ഈ തീരുമാനത്തോട് ജീവനക്കാര്‍ സഹകരിക്കുക തന്നെ ചെയ്യും.
"https://www.facebook.com/Malayalivartha



























