ജില്ലകളില്‍ തീരുമാനം എടുക്കേണ്ടതിനുള്ള അധികാരം കലക്ടര്‍ക്ക്: ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ കത്ത്

ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ ലോക്ഡൗണ്‍ സംബന്ധിച്ച് ജില്ലകളില്‍ തീരുമാനം എടുക്കേണ്ട അധികാരി കലക്ടറാണെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി കത്തു നല്‍കിയത്. ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിലും ദുരന്ത നിവാരണ നിയമം അനുസരിച്ചും ജില്ലയുടെ അധികാരം കലക്ടര്‍ക്കാണ്.
ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെച്ചൊല്ലി കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളുമായി അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
https://www.facebook.com/Malayalivartha



























