തിരുവനന്തപുരത്ത് കൂടുതൽ ഹോട്ട് സ്പോട്ടുകൾ...അവശ്യസാധന കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം..ഓഫീസുകളും പ്രധാന ജംഗ്ഷനുകളും അണുവിമുക്തമാക്കും

നെയ്യാറ്റിൻകര നഗരസഭയിലെ ഒന്നുമുതൽ 5 വരെയും 40 മുതൽ 44 വരെയും മുപ്പത്തി എട്ടാം വാർഡും ഹോട്ട്സ്പോട്ടാക്കി കൂടാതെ ബാലരാമപുരം പാറശ്ശാല കുന്നത്ത കാൽ വെള്ളറട പഞ്ചായത്തുകളും ഹോട്ട് സ്പോട്ട്. അത്യാവശ്യ സർവീസും മാത്രം. അവശ്യസാധന കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം, ഓഫീസുകളും പ്രധാന ജംഗ്ഷനുകളും അണുവിമുക്തമാക്കാൻ തീരുമാനം. ...
നെയ്യാറ്റിൻകര 9 പൊലീസുകാർ നിരീക്ഷണത്തിൽ ആയി. . രോഗിയുടെ അടുത്ത ബന്ധുവുമായി ബന്ധം ഉണ്ടായ 9 പേരാണ് നിരീക്ഷണത്തിൽ ആയത് .ഇതിനു പുറമെ തലസ്ഥാനത്ത് നൂറോളം ആശുപത്രി ജീവനക്കാറം നിരീക്ഷണത്തിൽ ആണ് പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകരയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാരാണ് നിരീക്ഷണത്തിലായത് .കോവിഡ് സ്ഥിരീകരിച്ചവർ ഇവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. ഇതിനെ തുടർന്നാണ് നെയ്യാറ്റിൻകര, പാറശാല പ്രദേശത്തെ കൂടുതൽ പഞ്ചായത്തുകൾ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്
https://www.facebook.com/Malayalivartha



























