കൂട്ടുകാരന്റെ വീടിന് മുന്നില്‍ വച്ച് സ്കൂട്ടര്‍ അപ്രത്യക്ഷമായി; പ്രത്യക്ഷമായത് ഇങ്ങനെ, ഒടുവില്‍ പൊലീസ് കുടുക്കിയത് നാടകീയമായ രീതിയിൽ

കൂട്ടുകാരന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ നാടകീയമായി കുടുക്കി പോലീസ്. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനിൽ ബിജുവിനെ(27) ആണ് വിഴിഞ്ഞം പൊലീസ് അന്വേഷണങ്ങൾക്കൊടുവിൽ പിടികൂടിയത്. കഴിഞ്ഞ 23നാണ് പരാതിക്കാരനായ വെങ്ങാനൂർ സ്വദേശി സനൽകുമാറിന്റെ സ്‌കൂട്ടർ മോഷണം പോയത്.
വിഴിഞ്ഞം വെങ്ങാനൂരുള്ള ചാനൽക്കരയിലുളള കൂട്ടുകാരന്റെ വീട്ടിൽ എത്തിയതായിരുന്നു സനല്‍. സ്‌കൂട്ടർ വീടിനു മുന്നിൽ പാർക്ക് ചെയ്ത ശേഷം കൂട്ടുകാരനെ കണ്ടിട്ട് പുറത്തിറങ്ങിയപ്പോൾ സ്‌കൂട്ടർ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയുണ്ടായി. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഴിഞ്ഞം ഫിഷ്‌ലാൻഡിലെ പാർക്കിങ് മേഖലയിൽ നമ്പർ ചുരണ്ടിമാറ്റിയ രീതിയിലുള്ള ഒരു സ്‌കൂട്ടർ കണ്ടുകിട്ടി.
അതോടൊപ്പം തന്നെ സ്‌കൂട്ടർ എടുക്കാൻ വന്ന ബിജുവിനെ സംശയത്തിന്‍റെ പേരിൽ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളാണ് മോഷ്ടാവെന്ന് പോലീസ് കണ്ടെത്തിയത്. വിഴിഞ്ഞം എസ്എച്ച്ഒ എസ് ബി പ്രവീൺ, ക്രൈം എസ്ഐ ജി കെ രഞ്ജിത്ത്, അസിസ്റ്റന്‍റ് എസ്ഐ വിൻസെന്റ്, സിപിഒമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha



























