ലോക് ഡൗണിനിടയിൽ വീട്ടമ്മ മുങ്ങി... തൃശൂരില്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയെ പോലീസ് പൊക്കിയതോടെ സംഭവിച്ചത് മറ്റൊന്ന്...

തൃശൂരില്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു .
എയ്യാല്‍ സ്വദേശിയായ മുപ്പത്തൊന്നുകാരിയാണ് എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത് . തിങ്കളാഴ്ച ഉച്ചയോടെ ഇവരെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു . തുടര്‍ന്ന് വൈകീട്ടോടെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസിനെ സമീപിച്ചു.
തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ചൊവ്വാഴ്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് .
യുവതിയെ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























