എംഎച്ച് ബ്രാന്‍ഡി 910, ബക്കാര്‍ഡി1440, സിഗ്‌നേച്ചര്‍ 1410, പുതുക്കിയ മദ്യവില ഇങ്ങനെ

2018-19 ബജറ്റില്‍ സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വില്‍പ്പന നികുതി നിരക്ക് പരിഷ്‌ക്കരിച്ചിരുക്കുകയാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യത്തിന് വിലകൂടും. മദ്യത്തിന്റെ വില്‍പന നികുതി കൂട്ടാനും വില്‍പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍പെടുത്തിയുള്ള രീതിക്കുമാണ് സര്‍ക്കാര്‍ നീക്കം. മദ്യത്തിന് 35 ശതമാനംവരെയും ബിയറിനും വൈനിനും 10% വരെയും നികുതി കൂടും. ബാറുകളില്‍ നിന്ന് മദ്യക്കുപ്പികള്‍ വില്‍ക്കാനും അനുമതി നല്‍കി. ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മദ്യം ബാറുകള്‍ വഴി പാഴ്‌സല്‍ നല്‍കാന്‍ അനുവദിക്കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെന്നാണ് സൂചന.നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം. ബവ്‌റിജസ് കോര്‍പ്പറേഷന്‍ മദ്യക്കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയ്ക്കുമേല്‍ നികുതി, എക്‌സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്‌സൈസ് ഈടാക്കുന്നത്), ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്.
ബെവ്‌കോ പട്ടിക പ്രകാരമുള്ള വില. (പുതിയ വില)
ഹണിബീ 560 (620)
സെലിബ്രേഷന്‍ 520 (580),
എംഎച്ച് ബ്രാന്‍ഡി 820 (910)
ബക്കാര്‍ഡി 1290 (1440)
സിഗ്‌നേച്ചര്‍ 1270 (1410)
മാജിക് മൊമന്റ്‌സ് 910 (1010)
ബിയറിന് കൂടുക പത്തുരൂപ മുതല്‍ കൂടും. വൈനിന് 25 രൂപ മുതല്‍ കൂടും .
കിങ്ഫിഷര്‍ 100 (110)
കിങ്ഫിഷര്‍ ബ്ലൂ 110 (121)
ടുബോര്‍ഗ് 90 (100)
https://www.facebook.com/Malayalivartha



























