Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..


മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..


68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും


ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...

സംസ്ഥാനത്ത് കളളുഷാപ്പുകളുടെ പ്രവർത്തനം തുടങ്ങി; മണിക്കൂറുകൾക്കുള്ളിൽ കാലി,പാഴ്‌സലായി മാത്രമാണ് കള്ള് വാങ്ങാന്‍ സാധിക്കുന്നത്,ഒരാള്‍ക്ക് പരമാവധി ഒന്നര ലിറ്റര്‍

13 MAY 2020 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം കൊടുത്താൽ കൂടുതൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..

സംസ്ഥാനത്ത് കളളുഷാപ്പുകളുടെ പ്രവർത്തനം തുടങ്ങി. പക്ഷേ, ആവശ്യത്തിന് കള്ളെത്താത്തതിനാൽ പകുതിയോളം ഷാപ്പുകൾ മാത്രമാണ് തുറക്കാനായത്.പാഴ്‌സലായി മാത്രമാണ് കള്ള് വാങ്ങാന്‍ സാധിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് ഇന്നു മുതല്‍ കള്ള് ഷാപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന തീരുമാനത്തിൽ സര്‍ക്കാര്‍ എത്തിയത് . ഒരു കുപ്പി കള്ളിന് 120 രൂപയാണ് നിലവിലെ വില. 50 ദിവസത്തിന് ശേഷമാണ് ഷാപ്പുകള്‍ തുറന്നത് എങ്കിലും ആകെയുള്ള ഷാപ്പുകളില്‍ പകുതി മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. പലയിടത്തും തുറന്ന് ആദ്യമണിക്കൂറില്‍ തന്നെ കള്ള് തീരുകയുംചെയ്തു. .

നിലവിലെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് പരമാവധി ഒന്നര ലിറ്റര്‍ കള്ളാണ് ലഭിക്കുക. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് കള്ള് ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളും കള്ള് ഷാപ്പിലെ ജീവനക്കാരും മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലമടക്കം സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കുകയും ചെയ്യണം. വില്‍പ്പനക്കാര്‍ കൈയുറകളും ധരിക്കേണ്ടതുണ്ട്. സർക്കാർ നിർദേശമനുസരിച്ച് അഞ്ചു പേരില്‍ കൂടുതല്‍ ക്യൂവില്‍ നില്‍ക്കാന്‍ പാടില്ല. ഷാപ്പില്‍ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. ഷാപ്പില്‍ ഭക്ഷണം ഉണ്ടാക്കാനോ വിതരണം ചെയ്യാനോ പാടില്ല. കള്ള് വാങ്ങാനെത്തുന്നവര്‍ കുപ്പികള്‍ കൊണ്ടുവരണം തുടങ്ങിയ നിബന്ധനകളോടെയാണ് കള്ള് ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

അതേ സമയം, പലയിടത്തും നാടന്‍ കള്ളിന്റെ ലഭ്യതയില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നതിനാല്‍ വൈകി മാത്രമാണ് കള്ള് ചെത്ത് പുനരാരംഭിച്ചത് 100 ലിറ്റര്‍ വരെ വില്‍പ്പന നടത്തിയിരുന്ന ഷാപ്പുകളില്‍ 10 ലിറ്റര്‍ പോലും ലഭ്യതയുണ്ടാവുമോ എന്നും സംശയമുണ്ട്. പാലക്കാട് നിന്നു വരുന്ന കള്ളിലാണ് ഇപ്പോള്‍ പ്രതീക്ഷയത്രയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാലക്കാടു നിന്നെത്തുന്ന കള്ള് എക്‌സൈസ് വകുപ്പിന്റെ കര്‍ശന പരിശോധനയ്ക്ക് ശേഷമാകും വില്‍പ്പനയ്ക്കായി അനുവദിക്കുക. അതേ സമയം, പാലക്കാട് നിന്ന് സാധാരണ എത്തുന്ന കള്ളിന്റെ പത്തിലൊന്ന് മാത്രമാണ് ഇന്ന് എത്തിയിരിക്കുന്നത്.

പല ജില്ലകളിലും തുറന്ന ഉടന്‍ തന്നെ കള്ള് തീരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ലോക്ഡൗണ്‍ കാരണം ലേലംവിളി പൂര്‍ത്തിയാവാത്തതും ലൈസന്‍സ് പ്രശ്‌നങ്ങളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 5,500 ഷാപ്പുകള്‍ സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് 65 ശതമാനം ലൈസന്‍സുകളുടെ മാത്രം ലേലം വിളിയാണ് നടന്നിട്ടുള്ളത്. ഇതിനിടയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇതില്‍ തന്നെ പലരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

പത്തനംതിട്ടയില്‍ ഷാപ്പുകള്‍ തുറന്നില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 559 ഷാപ്പുകളുള്ള എറണാകുളം ജില്ലയിലാകട്ടെ മുപ്പതോളം ഷാപ്പുകള്‍ മാത്രമേ തുറന്നുള്ളൂ എന്നും വിവരമുണ്ട്. കള്ളുത്പാദനം പ്രധാനമായി നടക്കുന്ന പാലക്കാട് ജില്ലയില്‍ ആകെയുള്ള 805 ഷാപ്പുകളില്‍ 530 ഷാപ്പുകള്‍ തുറന്നു. അതേ സമയം, ഇവിടെയും കള്ളിന്റെ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെങ്ങുകള്‍ ചെത്തിത്തുടങ്ങിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നതിനാലും നാല്‍പ്പത് ദിവസമെങ്കിലുമെടുക്കും പൂര്‍ണ ഉത്പാദനം നടക്കാനുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ലോക്ഡൗണ്‍ കാരണം, തൊഴിലാളികളെ ലഭ്യമല്ലാത്തതും കാരണമാണ്.

ഇപ്പോള്‍ കള്ളുഷാപ്പുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളത്. ബിവ്‌റേജ് ഷോപ്പുകള്‍, ബാറുകള്‍ തുടങ്ങിയവയ്ക്ക് അനുമതി ഇല്ലാത്തതിനാല്‍ ഷാപ്പുകളില്‍ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.. ഈ സാഹചര്യം മുതലെടുത്ത് വ്യാജ കള്ള് എത്താനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ഔട്ലെറ്റുകൾ തുറക്കുമ്പോൾ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ ബിവറേജസ് കോര്‍പറേഷന്‍ സ്റ്റാര്‍ട്ടപ് മിഷന്റെ സഹായം തേടിയിട്ടുണ്ട്. മൊബൈല്‍ ആപ് വഴിയും സ്മാര്‍ട്ട ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് അയച്ചും മദ്യം ബുക്ക് ചെയ്യാവുന്ന വിധത്തിലാണ് സംവിധാനം ഒരുക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 minute ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (6 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (12 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (17 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (21 minutes ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (26 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (29 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (31 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (36 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (38 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (39 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (40 minutes ago)

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (51 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (1 hour ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (1 hour ago)

Malayali Vartha Recommends