Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ക്വാറന്‍റൈനില്‍ ആയി ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ; രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകി

06 JUNE 2020 10:29 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ, ഷാഫി പറന്പിൽ എംഎൽഎ, വി. കെ ശ്രീകണ്ഠൻ എംപി തുടങ്ങിയവർ ഹോംക്വറന്‍റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി ഇവർ സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകിയത്.

വാളയാർ അതിർത്തിയിൽ കൊവിഡ് രോഗിയുമായി സന്പർക്കത്തിലേർപ്പെട്ട് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികള്‍ക്കാണ് വീണ്ടും നിരീക്ഷണത്തിൽ പോവേണ്ടിവരുന്നത്. ജില്ലാശുപത്രിയുടെ ഒപി വിഭാഗം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അടുത്താഴ്ചയോടെ അന്തിമ തീരുമാനം എടുക്കും.

മേയ് 26ന് നടന്ന ചടങ്ങിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ, എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ശാന്താകുമാരി എന്നിവരുള്‍പ്പെടെ പങ്കെടുത്തിരുന്നു. നിലവിൽ 164 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സന്പർക്കത്തിലൂടെ 22 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. അതീവ ജാഗ്രതയിലാണ് പാലക്കാട് ജില്ല. അതെ സമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാംദിവസവും നൂറുകടന്നു. ഇന്ന് 108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. പാലക്കാടും മലപ്പുറത്തും കണ്ണൂരും നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. പാലക്കാട് 160 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ഇത് 127 ആണ്. മലപ്പുറത്ത് 120 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് 74പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊല്ലത്ത് ഇത് 72 ആണ്. കൊല്ലത്താണ് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ജില്ലയിലുളള 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ താജിക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. പത്തനംതിട്ടയില്‍ 59, ആലപ്പുഴ 66, കോട്ടയം 33, ഇടുക്കി 22 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകള്‍.

എറണാകുളത്ത് 48 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തൃശൂരില്‍ ഇത് 77 ആണ്. കോഴിക്കോട് 56, വയനാട് 16, കാസര്‍കോട് 99 എന്നിങ്ങനെയാണ് അവേശേഷിക്കുന്ന ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്കുകള്‍. അതേസമയം പാലക്കാട് ജില്ലയില്‍ നിന്നുളള 30 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസമായി.

സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.. ഇന്ന് പുതുതായി പത്ത് ഹോട്ട്സ്പോട്ടുകളാണുള്ളത്.. ഇതില്‍ എട്ടും പാലക്കാട് ജില്ലയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends