ഇടുക്കി രാജകുമാരിയില് ഒറ്റയാന് കട തകര്ത്ത് കയറി അരിയും പച്ചക്കറിയും തിന്നു!

വീണ്ടും സൂര്യനെല്ലി പോസ്റ്റ് ഓഫിസിനു സമീപത്തെ ചന്ദ്രന്റെ പലചരക്ക് കട തേടിയെത്തി ഒറ്റയാന്. തിങ്കള് അര്ധരാത്രി 12-മണിയോടെയാണ് ഒറ്റയാന് സൂര്യനെല്ലി സ്വദേശിയായ ചന്ദ്രന്റെ കട തകര്ത്ത് 50 കിലോയില് അധികം അരിയും പച്ചക്കറിയും തിന്നത്.
ഒരു വര്ഷം മുന്പും ഒറ്റയാന് ചന്ദ്രന്റെ ഈ കട തകര്ത്ത് അരിയും പലചരക്കും നശിപ്പിച്ചിരുന്നു. അതിന്റെ നഷ്ടപരിഹാരം ഇതു വരെ ലഭിച്ചിട്ടില്ലെന്ന് ഇവര് പറഞ്ഞു.
ഒരു മാസം മുന്പ് ആനയിറങ്കലില് റേഷന് കട തകര്ത്ത് അരി എടുത്തു കൊണ്ടുപോയ അരിക്കൊമ്പന് ആണ് സൂര്യനെല്ലിയില് എത്തി കട തകര്ത്തതെന്നു പ്രദേശവാസികള് പറഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.
കട തകര്ക്കുന്ന ശബ്ദം കേട്ടു സമീപത്ത് താമസിക്കുന്ന ആളുകള് എത്തിയാണ് ഒറ്റയാനെ തുരത്തിയത്.
https://www.facebook.com/Malayalivartha

























