പിതാവിനെ ചുവരിനോടു ചേര്ത്തു കൈ കൊണ്ടു മൂക്കിനിടിച്ചു വീഴ്ത്തി.... നിലത്തു വീണ തമ്പി എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ വീണ്ടും പിടിച്ചു തള്ളി... മുന് രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ മുന് ഡപ്യൂട്ടി ജനറല് മാനേജരുമായ കെ.ജയമോഹന് തമ്പിയുടെ കൊലപാതകത്തിലേക്കു നയിച്ചത് ഒപ്പം താമസിച്ചിരുന്ന മകന് അശ്വിനുമായി പണത്തെ ചൊല്ലിയുള്ള തര്ക്കമെന്ന് പൊലീസ്...

മുന് രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ മുന് ഡപ്യൂട്ടി ജനറല് മാനേജരുമായ കെ.ജയമോഹന് തമ്പിയുടെ കൊലപാതകത്തിലേക്കു നയിച്ചത് ഒപ്പം താമസിച്ചിരുന്ന മകന് അശ്വിനുമായി പണത്തെ ചൊല്ലിയുള്ള തര്ക്കമെന്ന് പൊലീസ്. അശ്വിന്(34) കുറ്റം സമ്മതിച്ചെന്നും കേസില് മറ്റു പ്രതികളില്ലെന്നും ഫോര്ട്ട് പൊലീസ് ഇന്സ്പെക്ടര് കെ.ആര്.ബിജു അറിയിച്ചു. പെന്ഷനടക്കം നല്ല വരുമാനമുണ്ടായിരുന്ന ജയമോഹന് തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാര്ഡുകള് അശ്വിന്റെ കൈവശമായിരുന്നു
തമ്പിയുടെ വീടിനു മുകളില് താമസിക്കുന്നവര് ദുര്ഗന്ധത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സിറ്റൗട്ടിനോട് ചേര്ന്ന മുറിയില് മൂത്തമകന് അശ്വിനും താമസിച്ചിരുന്നെങ്കിലും വീടിന്റെ മുകളിലത്തെ നിലയില് വാടകയ്ക്ക് താമസിച്ചിരുന്നവര് ദുര്ഗന്ധം പരന്നതിനെ തുടര്ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അച്ഛന് ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാല് സംശയം ഒന്നും തോന്നിയില്ലെന്നുമാണ് മകന് പൊലീസിന് നല്കിയ മൊഴി. അസ്വാഭാവിക മരണത്തിന് ഫോര്ട്ട് പൊലീസ് കേസെടുത്തു.
ആവശ്യപ്പെട്ട പണം അശ്വിന് നല്കാത്തതിനാല് ഈ കാര്ഡുകള് തിരികെ ആവശ്യപ്പെട്ടതാണു കയ്യാങ്കളിയെത്തുടര്ന്നുള്ള കൊലപാതകത്തില് കലാശിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിന് പിതാവിനെ ചുവരിനോടു ചേര്ത്തു കൈ കൊണ്ടു മൂക്കിനിടിച്ചു വീഴ്ത്തുകയായിരുന്നു. മൂക്കില് ചതവും പൊട്ടലുമുണ്ടായി. നിലത്തു വീണ തമ്പി എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ വീണ്ടും പിടിച്ചു തള്ളി. ഇതോടെ മുഖമടിച്ചു വീണ തമ്പിയുടെ നെറ്റിയിലും ഗുരുതര മുറിവുണ്ടായി
ദീര്ഘനേരം ചികിത്സ കിട്ടാതെ കിടന്നതും മരണ കാരണമായെന്നാണു നിഗമനം. തമ്പി കടുത്ത ലിവര് സിറോസിസ് രോഗിയുമായിരുന്നു. ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിനു ശേഷം മൃതദേഹം കണ്ടെടുക്കുന്ന തിങ്കളാഴ്ച വരെ ഭക്ഷണം പോലുമില്ലാതെ മുറിയിലിരുന്നു മദ്യപിക്കുകയായിരുന്നു അശ്വിന്. തമ്പിയുടെ ഭാര്യ 2 വര്ഷം മുന്പു മരിച്ചിരുന്നു. ഗള്ഫില് ഷെഫായി പ്രവര്ത്തിച്ചിരുന്ന അശ്വിന് ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ ശേഷം പിതാവിനൊപ്പമായിരുന്നു മണക്കാട്ടെ വസതിയില് താമസം. വിവാഹിതനായിരുന്നെങ്കിലും ഭാര്യ ഒപ്പം താമസമുണ്ടായിരുന്നില്ല.
വീട്ടിലെ മദ്യപാനവും വഴക്കിടലും സ്ഥിരമായിരുന്നെന്ന് അയല്വാസികള് മൊഴി നല്കി. തമ്പിയുടെ മദ്യപാന സംഘത്തിലെ ചില സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്ക്കു സംഭവത്തില് പങ്കില്ലെന്നു വ്യക്തമായി. തമ്പിയുടെ നാലു പവന്റെ മാലയും ലോക്കര് താക്കോലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന സംശയം ഉണ്ടായെങ്കിലും പിന്നീടു വീട്ടില് നിന്നു കണ്ടെടുത്തു. കോടതി റിമാന്ഡ് ചെയ്ത പ്രതിയെ ജയിലിലേക്കയച്ചു.
ശനിയാഴ്ച രാവിലെ 11 ന് ആണ് കൊലയിലേക്കു നയിച്ച തര്ക്കം ഉണ്ടായത്. അന്നു രാവിലെ തമ്പിയുടെ സുഹൃത്ത് വീട്ടിലെത്തി അശ്വിന്റെ കൈയ്യില് നിന്നു പണം വാങ്ങി പോയി മദ്യം വാങ്ങി നല്കിയിരുന്നു. തമ്പി വീണ്ടും പണം ആവശ്യപ്പെടുന്നതും എടിഎം-ക്രെഡിറ്റ് കാര്ഡുകളുടെ പേരില് തര്ക്കം ഉണ്ടാവുന്നതും പിന്നാലെയാണ്. മര്ദനമേറ്റു ബോധരഹിതനായി വീണ തമ്പിയെ മകന് കുറച്ചു കഴിഞ്ഞ് ഹാളിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി കിടത്തി. സിറ്റൗട്ടില് നടന്ന തര്ക്കം അയല്വാസികളിലൊരാള് കേട്ടിരുന്നു. തമ്പി വീണു കിടക്കുന്നതും അശ്വിന് അകത്തേക്കു വലിച്ചിഴച്ചു കൊണ്ടു പോകുന്നതും കണ്ടവരുമുണ്ട്.
ഉച്ച തിരിഞ്ഞ് അശ്വിന് ഇളയ സഹോദരന് ആഷിക്കിനെ വിളിച്ച് അച്ഛന് വീണുകിടക്കുന്നെന്നും ആശുപത്രിയില് കൊണ്ടുപോകണമെന്നും അറിയിച്ചു. പിന്നീട് ആഷിക് തിരികെ വിളിച്ചെങ്കിലും അശ്വിന് ഫോണ് എടുത്തില്ല. അടുത്ത ദിവസം വിളിച്ചപ്പോഴും സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നു പിടിപി നഗറില് താമസിക്കുന്ന ആഷിക് പറയുന്നു. കൊലയ്ക്കു ശേഷം പുറത്തു പോയി മദ്യം വാങ്ങി വന്ന അശ്വിന് അന്നു രാത്രിയും അടുത്ത ദിവസവുമെല്ലാം മുറിയിലിരുന്നു മദ്യപിച്ചു.
തിങ്കളാഴ്ച രാവിലെ വീട്ടിലെ മാലിന്യം എടുക്കാന് വന്ന കുടുംബശ്രീ പ്രവര്ത്തകരാണു ദുര്ഗന്ധം വമിക്കുന്നതു മനസ്സിലാക്കിയത്. മുകള് നിലയിലെ വാടകക്കാരെ കൂട്ടി പരിശോധിച്ച് മൃതദേഹം കണ്ടെത്തുമ്പോള് അര്ധബോധാവസ്ഥയിലായിരുന്നു അശ്വിന്. 3 ദിവസമായി ഭക്ഷണം പോലും കഴിക്കാതെ മദ്യപിച്ചുവെന്നാണു പറഞ്ഞത്. അന്നു തന്നെ അശ്വിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും രാത്രി സംസ്കാര ചടങ്ങിനു മുന്പു വിട്ടയച്ചു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചതിനെ തുടര്ന്നു ചൊവ്വാഴ്ച വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലാണു കുറ്റം സമ്മതിച്ചത്
https://www.facebook.com/Malayalivartha

























