വിവാഹമെന്നത് സ്വകാര്യവും മംഗളകരവുമായ കാര്യം...മുഹമ്മദ് റിയാസ് -വീണ വിവാഹത്തെ ട്രോളുന്നത് ഭാരത സംസ്കാരത്തിന് വിരുദ്ധമെന്ന് രാഹുല് ഈശ്വര്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണയും ഡി.വൈ.എഫ്.ഐ നേതാവ് പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഉറപ്പിച്ച ശേഷം സോഷ്യല് മീഡിയയില് ട്രോളോട് ട്രോളാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഹുല് ഈശ്വര്. വിവാഹമെന്നത് സ്വകാര്യവും മംഗളകരവുമായ കാര്യവുമാണെന്നും അതിനെ ട്രോളുന്നത് ഭാരതീയ സംസ്കാരത്തിന് ചേര്ന്ന കാര്യമല്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം...
വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂര്ത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്കാരമല്ല
റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടും വളരെ നല്ല മനുഷ്യര്. രണ്ടു പേര്ക്കും പ്രാര്ത്ഥനകള് നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ...
ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയന്ന്റെ മകള് ഐ.ടി വിദഗ്ദ്ധ ആയ വീണ എന്നിവര്ക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ചില ആള്ക്കാര് വാട്സാപ്പ്, ഫേസ്ബുക് ല് ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോള് ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.
https://www.facebook.com/Malayalivartha

























