നിലവില് 178 കോവിഡ് രോഗികൾ; പാലക്കാട് ജില്ലയില് കോവിഡ് രോഗികള് കൂടുന്നതില് ആശങ്ക

പാലക്കാട് ജില്ലയില് കോവിഡ് രോഗികള് കൂടുന്നതില് ആശങ്ക വ്യക്തമാക്കി മന്ത്രി എ.കെ ബാലന്. ഈ സാഹചര്യത്തില് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള് മതിയാവില്ല. നിലവില് സാധാരണ അസുഖങ്ങള്ക്കും കോവിഡ് രോഗത്തിനും ചികിത്സിക്കുന്നത് ജില്ലാ ആശുപത്രിയിലുള്ള അടുത്തടുത്തുള്ള കെട്ടിടങ്ങളിലാണ്.
അതിനാല് രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കികൊണ്ടുതന്നെ കോവിഡ് രോഗികളെ പാലക്കാട് മെഡിക്കല് കോളേജിലേയ്ക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. നിലവില് 178 കോവിഡ് രോഗികളാണ് പാലക്കാട് ജില്ലയിലുള്ളത്. 2,760 പേരുടെ ഫലങ്ങളാണ് ഇനി വരാനുള്ളത്.
https://www.facebook.com/Malayalivartha

























