ശക്തമായ മഴ! കോഴിക്കോട്ടും മലപ്പുറത്തും പുഴയില് കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങി മരിച്ചു; മലപ്പുറം താനൂരില് മത്സ്യത്തൊഴിലാളിയെ കടലില് കാണാതായി

സംസ്ഥാനത്ത് രണ്ട് പേര് ഒഴുക്കില്പ്പെട്ട് മുങ്ങി മരിച്ചു. മലപ്പുറം എടക്കരയിലെ ചെമ്മന്തിട്ടയില് വിദ്യാര്ത്ഥിയായ ആസിഫ് (15), കോഴിക്കോട് കൂടരഞ്ഞിയില് കൊമ്മം സ്വദേശി ഷമീര് (32) എന്നിവരാണ് ഒഴുക്കില്പ്പെട്ടു മരിച്ചത്.
മലപ്പുറം താനൂരില് മത്സ്യത്തൊഴിലാളിയായ സലാമിനെ തോണി മറിഞ്ഞു കാണാതായി. കോഴിക്കോട് കൂടരഞ്ഞി ചെറുപുഴ പുഴയില് കുളിക്കാനിറങ്ങിയപ്പോഴാണ് താഴെ കൂടരഞ്ഞി കൊമ്മം സ്വദേശിയായ ഷമീര് ഒഴുക്കില്പെട്ടതെന്ന് കരുതുന്നു. ഇന്നലെ രാത്രി കാണാതായ ഷമീറിന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.
യുവാവ് കുളിക്കാനിറങ്ങാറുള്ള കടവില് നിന്ന് 150 മീറ്റര് താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഷമീറിനെ കാണാതാതിനെ തുടര്ന്ന് മുക്കം ഫയര് ഫോഴ്സും പൊലീസും നാട്ടുകാരും പുലര്ച്ചെ മുതല് തിരച്ചിലിലായിരുന്നു.
മലപ്പുറം എടക്കരയില് പുഴയില് കുളിക്കാനിറങ്ങിയപ്പോഴാണ് ആസിഫും മുങ്ങി മരിച്ചത്. ചെമ്മന്തിട്ട കാറ്റാടി കടവില് പുഴയില് വച്ചാണ് ആസിഫ് അപകടത്തില്പ്പെട്ടത്.
തോണിയില് കടലില് പോയ താനൂര് കണ്ണപ്പന്്റെ പുരക്കല് സലാമിനെയാണ് കാണാതായത്. ഇയാള്ക്കായി തിരച്ചില് തുടരുകയാണ്.
https://www.facebook.com/Malayalivartha

























