വൺ ,ടു , ത്രീ.. മണിക്കുള്ള അടുത്ത പണി റെഡി; വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങൾ തള്ളിയും എതിർപ്പ് കടുപ്പിച്ചും സിപിഐ ; അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാൻ വീണ്ടും നീക്കമാരംഭിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വിഷയം രാഷ്ട്രീയ വിവാദത്തിന് തുടക്കമിടുന്നു

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാൻ വീണ്ടും നീക്കമാരംഭിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വിഷയം രാഷ്ട്രീയ വിവാദത്തിന് തുടക്കമിടുന്നു. അതിരപ്പിള്ളിയിൽ ജലവൈദ്യുത പദ്ധതി ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സമരം നടത്തി. പദ്ധതിക്കായി സാങ്കേതിക - സാമ്പത്തിക- പാരിസ്ഥിതിക അനുമതിക്കായുള്ള നടപടികൾ തുടങ്ങാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് എ.ഐ.വൈ.എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതെ സാഹചര്യത്തിൽ അതിരപ്പിള്ളി പദ്ധതിയിൽ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങൾ തള്ളിയും എതിർപ്പ് കടുപ്പിച്ചും സിപിഐ രംഗത്തെത്തിയിരിക്കുകയാണ് . ജനങ്ങൾ എതിർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഇലക്ട്രിസിറ്റി ബോര്ഡ് വര്ഷങ്ങളായി ഇത്തരം നിര്ദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എല്ഡിഎഫില് ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണ്.
എല്ഡിഎഫിന്റെ അജണ്ടയില് ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടന പത്രികയില് പോലുമില്ലായിരുന്നു. സമവായ ചര്ച്ചകള്ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള് ചൂണ്ടിക്കാട്ടിയപ്പോള്, ആഗ്രഹങ്ങള്ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ജനങ്ങള് എതിര്പ്പിച്ച് പദ്ധതി നടപ്പിലാക്കാൻ എല്ഡിഎഫ് മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെയും തന്റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എംഎം മണി നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം പദ്ധതിയോട് വ്യക്തിപരമായി യോജിപ്പാണെന്ന കെ. മുരളീധരൻറെ നിലപാട് യുഡിഎഫിനെയും വെട്ടിലാക്കുന്നു. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പുതിയ എൻഒസിയിൽ വീണ്ടും പാരിസ്ഥിതിക അനുമതിക്കായ കെഎസ്ഇബിക്ക് കേന്ദ്രത്തെ സമീപിക്കാം. ഈ നീക്കത്തിനെതിരെയാണ് സിപിഐ രംഗത്തെത്തിയത്. കേരളത്തിലെ പൊതുസമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒരിക്കല് പിന്മാറിയ അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാട്ടാനുള്ള സർക്കാരിന്റെ നീക്കം വിവാദത്തിൽ ആയിരിക്കുകയാണ് . പദ്ധതിയില് നിന്ന് പിന്മാറുന്നതായി 2018ല് അറിയിച്ച സര്ക്കാര് പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള അനുമതിയാണ് ഇപ്പോള് കെ എസ്ഇബിക്ക് നല്കിയത്.
അതേസമയം, സര്ക്കാര് പദ്ധതിയുമായി മുന്നോട്ട് പോയാലും തങ്ങള്ക്ക് ആശങ്കയില്ലെന്നാണ് അതിരപ്പള്ളി സമര സമിതിക്കാരുടെ നിലപാട്.
https://www.facebook.com/Malayalivartha

























