സ്വാമി ഗംഗേഷാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; അന്വേഷണത്തിന് 16 അംഗ സംഘം..സംഭവം നടന്ന് 3 വർഷം പിന്നിടുമ്പോഴാണ് വീണ്ടും അന്വേഷണം

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസില് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം. 16 അംഗ സംഘമാണ് ടീമിലുള്ളത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന് കാണി അന്വേഷണ ചുമതല വഹിക്കും. 2017 മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.അന്വേഷണം കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാര്ശ പ്രകാരമാണ് സംഘത്തെ വിപുലീകരിച്ചത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേല്നോട്ടത്തിലാണ് അന്വേഷണം. അന്വേഷണം വേഗത്തില് പൂര്ത്തിയാക്കാന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരി നിര്ദ്ദേശം നല്കി.
സംഭവം നടന്ന് മൂന്ന് വര്ഷം പിന്നിടുമ്ബോഴാണു വീണ്ടും അന്വേഷണം. പെണ്കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോള് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോള് 23കാരിയായ വിദ്യാര്ഥിനി സ്വയരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. സംഭവത്തിനു പിന്നില് ഗൂഢാലോചനയുണ്ടെന്നും ഉന്നതര്ക്ക് അടക്കം പങ്കുണ്ടെന്നുമാണു സംശയം. സ്വാമിയെ മാത്രം പ്രതിയാക്കിയ പോലിസ് അന്വേഷണത്തില് ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.
ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെണ്കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. പോലിസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് മാറിചിന്തിക്കാന് കാരണം.
പെണ്കുട്ടി ജനനേന്ദ്രീയം മുറിച്ച സംഭവത്തില് പൊലീസ് പറയുന്നതെല്ലാം വസ്തുതാവിരുദ്ധമാണെന്ന് ഗംഗേശാനന്ദ സ്വാമി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് താന് പറഞ്ഞതായി പൊലീസ് പുറത്തുവിടുന്ന മൊഴി തെറ്റാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കിയിരുന്നു. ഈ മൊഴിയാകും ഇനി പൊലീസ് അന്വേഷിക്കുക. ബലാത്സംഗം ചെയ്യുമ്പോൾ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കേസ്. എന്നാല് ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പെണ്കുട്ടി തന്നെ കോടതിയില് മൊഴി നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തില് ഈ കേസ് നിലനില്ക്കില്ല. എന്നാല് സ്വാമിയുടെ ജനനേന്ദ്രീയം മുറിയുകയും ചെയ്തു. ഇതിന് തെളിവുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വാമിയുടെ ഭാഗം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.പെണ്കുട്ടിയുടെ മൊബൈല് ഫോണിന്റെ ഫൊറന്സിക് പരിശോധനാഫലത്തിലാണ് നിര്ണായക തെളിവ് ലഭിച്ചത്.
https://www.facebook.com/Malayalivartha

























