പോലീസില് വൈല്ഡ് ലൈഫ് ക്രൈം ഇന്വെസ്റ്റിഗേഷന് യൂണിറ്റ് വരുന്നു

കേരളത്തിൽ വനമേഖലയിലെ കുറ്റകൃത്യങ്ങൾ വർധിച്ചതോടെ കേരള പോലീസ് വൈല്ഡ് ലൈഫ് ക്രൈം ഇന്വെസ്റ്റിഗേഷന് യൂണിറ്റ് രൂപീകരിക്കാനൊരുങ്ങുന്നു... വന മേഖലയിലെ കുറ്റകൃത്യങ്ങള് സംയുക്തമായി അന്വേഷിക്കാനുള്ള സംവിധാനമാണ് പുതിയ യൂണിറ്റിലൂടെ പോലീസ് ലക്ഷ്യമിടുന്നതെന്ന് കേരള പോലീസ് വ്യക്തമാക്കി.
പോലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരായിരിക്കും വൈല്ഡ് ലൈഫ് ക്രൈം ഇന്വെസ്റ്റിഗേഷന് യൂണിറ്റില് ഉണ്ടാകുക. വനമേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈമുകൾ ഇത്തരം യൂണിറ്റുകളാകും ഇനി മുതൽ അന്വേഷിക്കുകയെന്നാണ് റിപ്പോർട്ട്.
മണ്ണാർക്കാട് ഗർഭിണിയായ ആന സ്ഫോടക വസ്തുപൊട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തിന് പിന്നാലെ സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഖ്യാപനം . യൂണിറ്റ് വരുന്നതോടെ വനമേഖലയിലെ കുറ്റകൃത്യങ്ങൾക്ക് കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്
https://www.facebook.com/Malayalivartha

























