തുടര്ച്ചയായി മാസ്ക് ധരിക്കുന്നത് മരണത്തിന് കാരണമാകുമോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ

തുടര്ച്ചയായി മാസ്ക് ധരിക്കുന്നത് മരണത്തിന് കാരണമാകുമോ? സംശയത്തിന് ഉത്തരവുമായി ലോകാരോഗ്യ സംഘടന. രക്തത്തിലെ ഓക്സിജന് കുറയാന് കാരണമാകുന്നതായും തലച്ചോറിലെ ഓക്സിജന് കുറഞ്ഞ് മരണത്തിന് കാരണമാകുമെന്ന പ്രചാരണത്തിലെ വസ്തുത അറിഞ്ഞിരിക്കണം . ആളുകള് കൂടുന്ന സാഹചര്യത്തില് മാസ്ക് ഇപയോഗിക്കാതെ പുറത്തിറങ്ങരുതെന്ന നിര്ദ്ദേശം കര്ശനമാക്കുന്നതിന് പിന്നാലെയാണ് ഇത്തരം പ്രാചരണം വ്യാപകമാവുന്നത്.
പ്രചാരണം ഇങ്ങനെയാണ്ഒരു മാസ്ക് തുടര്ച്ചയായി ഉപയോഗിക്കുമ്പോള് ഈ കാര്യങ്ങള് ശ്രദ്ധിക്കുക. രക്തത്തിലെ ഓക്സിജന് കുറയുന്നു, തലച്ചോറിലെ ഓക്സിജന് കുറയുന്നു. ബലഹീനത തോന്നുന്നു , മരണത്തിലേക്ക് നയിക്കും എന്നൊക്കെ . ഒന്നോ അതിലധികമോ വ്യക്തികളുമായി അടുത്ത ബന്ധത്തിലായിരിക്കുമ്പോൾ മാത്രം ഇത് ഉപയോഗിക്കുക. ആൾക്കൂട്ടത്തിൽ നിന്ന് സ്വയം വേർപെടുത്തിക്കൊണ്ട് അതിന്റെ ഉപയോഗം കുറയ്ക്കുക. എസിയുള്ള കാറില് മാസ്ക് ധരിക്കുന്നത് അജ്ഞതയാണെന്നുമാണ് പ്രചാരണ ഞങ്ങൾ തകൃതിയായി നടക്കുന്നു .
എന്നാൽ ഇതിന്റെ പിന്നിലുള്ള വസ്തുത ഇതാണ് ; മാസ്കിന്റെ ഉപയോഗം അസ്വസ്ഥത സൃഷ്ടിക്കുമെങ്കിലും കാര്ബണ് ഡയോക്സൈഡ് വിഷബാധയിലേക്കും ഓക്സിജന് ക്കുറവിനും കാരണമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്പോസ് ചെയ്യാവുന്ന തരത്തിലുള്ള മാസ്ക് പുനരുപയോഗിക്കരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി . കൃത്യമായ അളവിലുള്ളതാണ് ധരിക്കുന്ന മാസ്ക് എന്ന് ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വിശദമാക്കിയിട്ടുള്ളതാണ്. ആ കാര്യം ഒരിക്കൽ കൂടെ ഓർമ്മയിൽ വച്ചിരിക്കുക . മാസ്ക് തുടര്ച്ചയായി ഉപയോഗിക്കുന്നത് ഓക്സിജന് ലഭ്യത കുറച്ച് മരണത്തിന് കാരണമാക്കും എന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണ്.
https://www.facebook.com/Malayalivartha

























