മഠവുമായി ബന്ധപ്പെട്ട് ലൂസി കാണുകയും മൊബൈല് ക്യാമറയില് പകര്ത്തുകയും ചെയ്തു എന്ന് പറയുന്ന ദൃശ്യങ്ങള് പുറത്ത് വിടാനാണ് ഇപ്പോൾ എഫ്സിസി ആവശ്യപ്പെടുന്നത്

മാത്രമല്ല ,സിസ്റ്റർ ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില് താമസിക്കുന്നതെന്നും ഫ്രാന്സിസ്ക്കന് ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് (എഫ്സിസി) പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റർ ജ്യോതി മരിയ പറഞ്ഞു .ലൂസി കളപ്പുരക്കൽ ഇപ്പോൾ മഠത്തിലെ അംഗമല്ലാത്തതിനാല് കാരയ്ക്കാമലയിലെ മുറിയില് നിന്നും ഇറങ്ങി പോകുന്നതാണ് മാന്യത. കാരയ്ക്കാമല കോണ്വെൻ്റിൽ പ്രത്യേക സംരക്ഷണം വേണമെന്നുള്ള ലൂസിയുടെ ആവശ്യം വീടിന്റെ ഉടമസ്ഥനില് നിന്ന് സംരക്ഷണം വേണമെന്ന് കള്ളൻ ആവശ്യപ്പെടുന്നത് പോലെ ആണെന്നും എഫ്സിസി കുറ്റപ്പെടുത്തി.
ജീവന് സുരക്ഷിതമല്ലെങ്കില് സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്നതാണ് ഉചിതം. കോണ്വെന്റിലെ ഭക്ഷണത്തിലൂടെ വിഷം നല്കുമെന്ന് ലൂസി ആരോപിക്കാമെന്നതുകൊണ്ട് ഇനി മുതല്, ആ കോണ്വെന്റിലെ ഭക്ഷണശാലയില് പൊതുവില് ഭക്ഷണം ഉണ്ടാകില്ല. ഓരോ അംഗത്തിനും അവരുടേതായ രീതിയില് സ്വന്തം ഭക്ഷണം ക്രമീകരിക്കാന് അനുവാദം നല്കിയിരിക്കുകയാണ്.
പത്തോളം കന്യാസ്ത്രീകളുള്ള മഠത്തിൽ തനിക്കുള്ള ഭക്ഷണം മാത്രം മാറ്റി വയ്ക്കുന്നില്ല. ഇവർക്കൊപ്പമല്ല ഭക്ഷണം കഴിക്കുന്നത്. വേണമെങ്കിൽ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് നിർദേശമെന്നും സിസ്റ്റർ ലൂസി പരാതി പറഞ്ഞിരുന്നു.
ലൂസിയെ കാരയ്ക്കാമല മഠത്തില് പൂട്ടിയിട്ടു എന്ന് പരാതി ഉന്നയിച്ചിരുന്നു. എന്നാല് ഇക്കാര്യം പച്ചക്കള്ളമാണെന്ന് പോലീസിനും ബോധ്യമായതാണെന്നും ലൂസിക്ക് മഠത്തില് നിന്നും ഭക്ഷണം നല്കുന്നില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന അതേ ദിവസത്തിലും സമയത്തിലും ലൂസി മഠത്തില് നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടി വി ദൃശ്യങ്ങള് കൈവശമുണ്ടെന്നും എഫ്സിസി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ട് വര്ഷത്തിനിടയില് 90 ദിവസത്തിലധികം രാത്രികളില് ലൂസി കളപ്പുര സന്യാസഭവനത്തില് ഉണ്ടായിരുന്നില്ല. പുറത്താക്കല് ഉത്തരവിലും അതിന് മുൻപായി നല്കിയ കാരണം കാണിക്കല് നോട്ടീസിലും ലൂസി വഞ്ചിസ്ക്വയര് സമരത്തില് പങ്കെടുത്തതിനെക്കുറിച്ച് പ്രതിപാദിക്കുക പോലും ചെയ്തിട്ടില്ല. അതിനാല് തന്നെ വഞ്ചിസ്ക്വയര് സമരത്തില് പങ്കെടുത്തതിന്റെ പേരിലാണ് സഭ നടപെടിയെടുത്തതെന്ന് വാദം അടിസ്ഥാനരഹിതമാണ്.
കാരക്കാമലയിലെ എഫ്സിസി കോണ്വെന്റില് നിന്ന് ലൂസി കളപ്പുരയെ പിന്വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഫ്സിസി മാനന്തവാടി പ്രൊവിന്ഷ്യലിന് കാരയ്ക്കാമല ഇടവകാംഗങ്ങള് നല്കിയ മറുപടിയിലാണ് എഫ്സിസി ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
തൻ്റെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്ന ലൂസി കളപ്പുരയുടെ വാദം അടിസ്ഥാന രഹിതമാണ്. പോലീസ് അകമ്പടിയോടെ ജനറലേറ്റിലെത്തി സുപ്പീരിയല് ജനറലിനെ കണ്ട് മുൻപ് എഴുതി നല്കിയതില് കൂടുതല് ഒന്നും ബോധിപ്പിക്കാനില്ല എന്നും ലൂസി അറിയിച്ചിരുന്നു. കാരയ്ക്കാമല കോണ്വെന്റില് പ്രൊവിന്ഷ്യല് സുപ്പീരിയറിന്റെ സാന്നിദ്ധ്യത്തില് സിസിടിവി നിയന്ത്രിക്കാനുള്ള പാനല് സ്ഥാപിക്കാന് മദര് സുപ്പീരിയറിന്റെ ഓഫീസ് മുറിയില് എത്തിയ സാങ്കേതിക വിദഗ്ദരെ മാസ്ക് ധരിച്ചതിന്റെ പേരില് ലൂസി കളപ്പുര അധിക്ഷേപിച്ചിരുന്നു. ലൂസിയുടെ ഇടപെടല് ഒഴിവാക്കാന് ഓഫീസ് മുറി പുറത്തു നിന്നും പൂട്ടിയാണ് ജോലികള് പൂര്ത്തിയാക്കിയത്. എല്ലാ കാര്യങ്ങളും ലൂസി കളപ്പുര മൊബൈല് ക്യാമറയില് പകര്ത്താറുണ്ട്. അനുചിതമായത് എന്തെങ്കിലും കണ്ടെങ്കില് ലൂസി കളപ്പുര ദൃശ്യങ്ങള് പുറത്ത് വിടട്ടെയെന്നും എഫ്സിസി പറയുന്നു.
കാരക്കാമല ഇടവകയിലെ വികാരിയച്ചനേയും അതേ ഇടവകയിലെ എഫ്സിസി സന്യാസ ഭവനത്തിലെ മദര് സൂപ്പീരിയറിനെയും ബന്ധിപ്പിച്ച് ലൂസി പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ചും ഊഹിച്ചും സൃഷ്ടിച്ചെടുത്ത അപവാദം മാത്രമാണ്. കാണുകയും മൊബൈല് ക്യാമറയില് പകര്ത്തുകയും ചെയ്ത് ദൃശ്യങ്ങള് പുറത്ത് വിട്ട് ഇക്കാര്യത്തില് ലൂസി തന്നെ വ്യക്തത വരുത്തട്ടെ. അല്ലാത്ത പക്ഷം ബോധപൂര്വമായ വ്യക്തിഹത്യയുടെ പേരില് ബന്ധപ്പെട്ട അധികാരികള് രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില് സിവിലായും ക്രിമിനലായും നിയമനടപടികള് സ്വീകരിക്കുന്നതാണെന്നും എഫ്സിസി വ്യക്തമാക്കി
തനിക്കെതിരെ വൈദികരുടെ ഭാഗത്ത് നിന്ന് നാല് തവണ ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചിരുന്നു ..സിസ്റ്റർ ലൂസി എഴുതിയ ‘കർത്താവിന്റെ നാമത്തിൽ’ എന്ന ആത്മകഥയിലാണ് വൈദികർക്കെതിരെ ഗുരുതര ആരോപണമുള്ളത്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ലൂസി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























