ബന്ധുവായ പെണ്കുട്ടിയെ ശല്യം ചെയ്തതോടെ സഹിക്കാനായില്ല... കൊല്ലം പേരയത്ത് നടുറോഡില് ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള് പിടിയിലായതോടെ പുറത്ത് വരുന്നത്...

നടുറോഡില് ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള് പിടിയില്. കൊല്ലം പേരയത്ത് ആണ് കൊലപാതകം നടന്നത്.
പ്രതികള് കൊച്ചിയില് ആണ് പിടിയിലായിരിക്കുന്നത്. പ്രജീഷ് , ബിന്റോ സാബു എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ ഇടപ്പള്ളിയില് പൊലീസിന്റെ പിടിയിലായത്.
കൊല്ലപ്പെട്ട സക്കീര്ബാബുവും പ്രതിയായ പ്രജീബും തമ്മില് മുന് വൈരാഗ്യമുണ്ട്. പ്രജീബിന്റെ ബന്ധുവായ പെണ്കുട്ടിയെ സക്കീര് ശല്യം ചെയ്തതാണ് തര്ക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീബിനെ സക്കീറും സംഘം കാറില് തട്ടികൊണ്ടു പോയി മര്ദിച്ചു.
കുണ്ടറ പെലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാന്ഡ് ചെയ്തു. മൂന്നു മാസങ്ങള്ക്ക് ശേഷം സ്വാഭാവിക ജാമ്യത്തില് പുറത്തിറങ്ങിയ സക്കീര് പേരയത്ത് ജിം നടത്തുന്ന പ്രജീബിനെ അവിടെ കയറി ആക്രമിച്ചു.
ഇതോടെ സക്കീര് വീണ്ടും ജയിലിലായി. ഒരാഴ്ച്ച മുന്പ് ഹൈക്കോടതിയില് നിന്നും ജാമ്യം നേടി പുറത്തിറങ്ങി. വൈകുന്നേരം പേരയം ജംക്ഷനില് വെച്ച് സക്കീര് പ്രജീബിനെ വീണ്ടും ആക്രമിച്ചു.
കുതറി ഓടിയ പ്രജീബ് വീട്ടില് നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു.
https://www.facebook.com/Malayalivartha

























