കോവിഡ് രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില് ഇന്ന് മുതല് കടുത്ത നിയന്ത്രണം... തിരക്ക് ഏറെയുള്ള ചാല, പാളയം മാര്ക്കറ്റുകളില് പകുതി കടകള് മാത്രമെ തുറക്കൂ, സര്ക്കാരിന്റെ മാര്ഗനിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ കര്ശന നപടി സ്വീകരിക്കും, വീട്ടില് നിരീക്ഷണത്തിലുള്ളവരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും

കോവിഡ് രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില് ഇന്ന് മുതല് കടുത്ത നിയന്ത്രണം... തിരക്ക് ഏറെയുള്ള ചാല, പാളയം മാര്ക്കറ്റുകളില് പകുതി കടകള് മാത്രമെ തുറക്കൂ, സര്ക്കാരിന്റെ മാര്ഗനിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ കര്ശന നപടി സ്വീകരിക്കും, വീട്ടില് നിരീക്ഷണത്തിലുള്ളവരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും
കോവിഡ് രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില് ഇന്ന് മുതല് കടുത്ത നിയന്ത്രണം.കോവിഡ് രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില് ഇന്ന് മുതല് കടുത്ത നിയന്ത്രണം. തിരക്ക് ഏറെയുള്ള ചാല, പാളയം മാര്ക്കറ്റുകളില് പകുതി കടകള് മാത്രമെ തുറക്കൂ. സര്ക്കാരിന്റെ മാര്ഗനിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ കര്ശന നപടി സ്വീകരിക്കും. വീട്ടില് നിരീക്ഷണത്തിലുള്ളവരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പതിമൂന്ന് പേരുടെ രോഗ ഉറവിടമാണ് അവ്യക്തമായി തുടരുന്നത്. ഒരാഴ്ച്ചയ്ക്കിടെ ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേര്ക്കും.
സമൂഹവ്യാപന ഭീതി കണക്കിലെടുത്താണ് തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം ഏര്പ്പെടുത്തിയത്. പ്രധാന വ്യാപാര കേന്ദ്രങ്ങളായ പാളയം, ചാല മാര്ക്കറ്റുകളില് കൊണ്ടുവന്ന നിയന്ത്രണം ഇന്നുമുതല് പ്രാബല്യത്തില് വരും. ഈ ചന്തകളില് തിങ്കള് ചൊവ്വ വെള്ളി ശനി ദിവസങ്ങളില് മാത്രമാണ് പച്ചക്കറി കടകള് തുറക്കുക. മല്സ്യ കച്ചവടത്തിന് 50 ശതമാനം കടകള് മാത്രമേ പാടുള്ളു. ഇറച്ചി കടകളുടെ സമയം 11 വരെയായി ചുരുക്കി.
പലചരക്ക് കടകളും മറ്റുകടകളും ഒന്നിടവിട്ട് തുറക്കാം. എന്നാല് നഗരത്തിലെ മറ്റ് സ്ഥലങ്ങളില് എല്ലാ കടകള്ക്കും തുറക്കാന് അനുമതിയുണ്ട്. പക്ഷെ കടയില് സാനിറ്റെസര് കരുതണം. സാമൂഹിക അകലം ഉറപ്പാക്കണം. ഇത് പരിശോധിക്കാന് പൊലീസിന്റെയും കോര്പ്പറേഷന്റെയും പ്രത്യേക സംഘമുണ്ടാകും. സര്ക്കാര് നിര്ദേശം ലംഘിക്കുന്ന കടകള്ക്ക് പൂട്ട് വീഴും. തിങ്കള് ബുധന് വെള്ളി ശനി ദിവസങ്ങളില് മാത്രമെ മാളുകളിലെ സൂപ്പര്മാര്ക്കറ്റുകള് തുറക്കൂ. മാളുകളിലെ മറ്റ് സ്ഥാപനങ്ങള്ക്ക് തുറക്കുന്നതില് തടസമില്ല.
ഓട്ടോയിലും ടാക്സിയിലും സഞ്ചരിക്കുന്നവരുടെ വിവരങ്ങള് ശേഖരിക്കാന് ട്രിപ്പ് ഷീറ്റ് വാഹനത്തില് കരുതണം. ഹോട്ടലില് ആഹാരം കഴിക്കാനെത്തുന്നവരുടെ പേരുവിവരങ്ങള് എഴുതി സൂക്ഷിക്കാന് ഉടമയ്ക്ക് നിര്ദേശമുണ്ട്. അതേസമയം കോവിഡ് പരിശോധന വ്യാപകമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. വീട്ടില് നിരീക്ഷണത്തിലുള്ള രോഗലക്ഷണങ്ങളില്ലാത്തവരെയും ഇന്നുമുതല് സ്രവ പരിശോധനയ്ക്ക് വിധേയരാക്കും.
ആശാ വര്ക്കറിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന് കണ്ടയിന്മെന്റ് സോണാക്കിയ കട്ടാക്കടയിലെ പത്ത് വാര്ഡുകളെ പട്ടികയില് നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മെഡിക്കല് കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ രോഗ ഉറവിടമറിയാത്തതും മെഡിക്കല് കോളജിലെ അത്യാഹിത വിഭാഗത്തിലടക്കം ഇദ്ദേഹം ജോലിചെയ്തിട്ടുള്ളതും ആശങ്കയേറ്റുന്നു. ഇദ്ദേഹം സ്ഥിരമായി കരിക്കകം ക്ഷേത്രത്തിലും പോയിട്ടുണ്ട്. രോഗവ്യാപനം കണക്കിലെടുത്ത് കരിക്കകം മേഖലയെ കൂടി കണ്ടയിന്മെന്റ് സോണായി ഇന്ന് പ്രഖ്യാപിച്ചേക്കും.
https://www.facebook.com/Malayalivartha

























