നടുറോഡിൽ അങ്ങാടി മനാഫിനെ കുത്തിക്കൊന്നത് 1995 ഏപ്രില് 13ന്; പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടിയിലാകാതെ നടന്നത് 24 വർഷങ്ങൾ ; ഒടുവിൽ മുഖ്യ പ്രതി മാലങ്ങാടന് ഷഫീഖ് പിടിയിൽ

ഒതായി മനാഫിനെ പട്ടാപ്പകല് നടുറോഡിലിട്ട് കുത്തിക്കൊന്നു. ക്രൂരത കഴിഞ്ഞ് പ്രതി ഒളിച്ച് നടന്നത് 24 വർഷം. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. മാലങ്ങാടന് ഷഫീഖ് ആണ് പിടിയിലായിരിക്കുന്നത്. ഇയാൾ ഈ കേസിലെ മുഖ്യപ്രതിയാണ്. പി വി അൻവർ എം എൽയുടെ സഹോദരി പുത്രനാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. 1995 ഏപ്രില് 13നാണ് എടവണ്ണ ഒതായി അങ്ങാടിയില് പട്ടാപ്പകല് നടുറോ ലിട്ട് മനാഫിനെ കുത്തിക്കൊന്നത്. പള്ളിപ്പറമ്ബന് മനാഫ് വധക്കേസില് പി.വി. അന്വര് എം.എല്.എയുടെ സഹോദരീപുത്രന്മാരടക്കം നാല് പ്രതികള്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് മഞ്ചേരി ജുഡിഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു . പ്രതികള് 24 വര്ഷമായി ഒളിവിലായിരിന്നു . മൂന്നുമാസത്തിനകം നടപടിക്രമങ്ങള് പൂര്ത്തിയാക്കണമെന്നും ജില്ലാ പൊലീസ് മേധാവിയോട് കോടതി നിര്ദ്ദേശിച്ചിരുന്നു .
പി.വി. അന്വര് എം.എല്.എയുടെ സഹോദരീപുത്രന്മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന് ഷഫീഖ് (49), മാലങ്ങാടന് ഷെരീഫ് (51) എന്നിവരും എളമരം ചെറുവായൂര് പയ്യനാട്ട് തൊടിക എറക്കോടന് കബീര് (45), നിലമ്ബൂര് ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവറായിരുന്നു ഒളിവില് ആയിരുന്നത് . ഇവരില് മുനീബ് നിലമ്ബൂരിലുണ്ടെന്ന് എസ്.പി കോടതിയെ അറിയിച്ചിരുന്നു. വിദേശത്തുള്ള ഷഫീഖ്, ഷെരീഫ്, കബീര് എന്നിവരെ ഇന്റര്പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്യാനാണ് ജില്ലാ പൊലീസ് മേധാവിയോട് നിര്ദ്ദേശിച്ചിരുന്നത്. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന് പള്ളിപ്പറമ്ബന് അബ്ദുള് റസാഖിന്റെ ഹര്ജിയിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്. 1995 ഏപ്രില് 13നാണ് എടവണ്ണ ഒതായി അങ്ങാടിയില് പട്ടാപ്പകല് നടുറോഡിലിട്ട് മനാഫിനെ കുത്തിക്കൊന്നത്.
https://www.facebook.com/Malayalivartha

























