കൊച്ചിയില് നിര്മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്തില്നിന്ന് മോഷണം പോയ മൈക്രോപ്രോസസറുകള് എന് ഐ എ കണ്ടെടുത്തു

കൊച്ചിയില് നിര്മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്തില്നിന്ന് മോഷണം പോയ മൈക്രോപ്രോസസറുകള് എന് ഐ എ കണ്ടെടുത്തു. മൂവാറ്റുപുഴയില് നിന്നാണ് ഇവ കണ്ടെത്തിയത്. പിടിയിലായ ബിഹാര് സ്വദേശി സുമിത് കുമാര് സിംഗ്, രാജസ്ഥാന് സ്വദേശി ദയാ റാം എന്നിവര് ഓണ്ലൈന് വഴിയാണ് ഇത് മൂവാറ്റുപുഴ സ്വദേശിക്ക് വില്പ്പന നടത്തിയത്. പത്തു മൈക്രോപ്രോസസറുകളാണ് കപ്പലില് നിന്നും മോഷണം പോയത്. പ്രതികളെ കസ്റ്റഡിയില് വാങ്ങി കൂടുതല് ചോദ്യം ചെയ്തപ്പോഴാണ് മൈക്രോപ്രോസസറുകള് കണ്ടെത്താന് കഴിഞ്ഞത്.
മോഷണം പോയതില് രണ്ട് ഹാര്ഡ് ഡിസ്കുകള് ഉള്പ്പെടെ ചില ഉപകരണങ്ങള് എന്ഐഎ ബീഹാര്, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില് നിന്നും കണ്ടെത്തിയിരുന്നു. ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഒരു വര്ഷം മുന്പാണ് വിക്രാന്തില് നിന്നും ഹാര്ഡ് ഡിസ്കുകള് കാണാതായത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്കല് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്ഐഎ ഏറ്റെടുക്കുകയായിരുന്നു.
കൊച്ചിന് ഷിപ്പ് യാര്ഡില് ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് രാജസ്ഥാന്, ബിഹാര് സ്വദേശികളായ രണ്ട് പേരിലേക്ക് എന്ഐഎ എത്തിയത്. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവര് തൊഴില് നഷ്ടമായി മടങ്ങുമ്പോള് സാധനങ്ങള് മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. മുമ്ബ്
കപ്പല്ശാലയില് നിര്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളെ വീണ്ടും എന്.ഐ.എ കസ്റ്റഡിയില് വിട്ടു. ബിഹാര് സ്വദേശി സുമിത് കുമാര്, രാജസ്ഥാന് സ്വദേശി ദയറാം ശിങ്കരിയ എന്നിവരെയാണ് എറണാകുളം പ്രത്യേക എന്.ഐ.എ കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില് വിട്ടത്. ഏഴുദിവസത്തെ കസ്റ്റഡിക്കുശേഷം തിരികെ കോടതിയില് ഹാജരാക്കിയ ശേഷമാണ് അന്വേഷണസംഘം വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടത്. ഇവരില്നിന്ന് പിടിച്ചെടുത്ത മൊബൈല് ഫോണുകള്, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള് എന്നിവ സി-ഡാക് പരിശോധിച്ചുവരുകയാണ്. ഇതിന്റെ ഫലം വരുന്നതിനൊപ്പം മോഷണത്തിന്റെ യഥാര്ഥ ലക്ഷ്യംകൂടി കണ്ടെത്തേണ്ടതുണ്ടെന്ന് എന്.ഐ.എ പറഞ്ഞു. അതിനിടെ, പ്രതികള് ഓണ്ലൈന് വഴി വിറ്റ പ്രോസസറും തിരിച്ചുകിട്ടി. ഇതോടെ കപ്പലില്നിന്ന് നഷ്ടമായ ഉപകരണങ്ങളെല്ലാം കണ്ടെടുക്കാനായി. 2019 സെപ്റ്റംബറിലാണ് ഹാര്ഡ് ഡിസ്കുകള് നഷ്ടപ്പെട്ടത് ശ്രദ്ധയില്പെട്ടത്. 2.10 ലക്ഷം രൂപ വില വരുന്നതും നിര്ണായക വിവരങ്ങള് അടങ്ങിയതുമായ ഹാര്ഡ് ഡിസ്കുകള്, സി.പി.യു, പ്രോസസറുകള് എന്നിവയാണ് വിമാന വാഹിനി കപ്പലായ ഐ.എന്.എസ് വിക്രാന്തില്നിന്ന് മോഷ്ടിച്ചത്.
"
https://www.facebook.com/Malayalivartha

























