സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നു തുറന്ന് കാട്ടുക തന്നെ വേണമെന്ന് രഹ്ന! പോലീസ് കേസ് എടുത്തതിന് പിന്നാലെ രഹ്ന ഫാത്തിമയ്ക്കെതിരെ വ്യാപക പ്രതിഷേധം

നഗ്ന ശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയ്ക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.
സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകള്ക്കുമെതിരെ പുറത്തുവിട്ട വീഡിയോയിലൂടെ രഹ്ന പ്രതികരിക്കുന്നു.'
കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള് ആക്കാന് മക്കള് ശരീരത്തില് ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു' എന്നാണ് വീഡിയോയില് വ്യക്തമാക്കുന്നത്.
ഇന്ന് സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില് കേവലം വസ്ത്രങ്ങള്ക്കുള്ളില് സ്ത്രീ സുരക്ഷിതയല്ല.
സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില് നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില് മാറ്റങ്ങള് കൊണ്ടുവരാന് കഴിയൂ എന്ന് രഹ്ന പറയുന്നു.
എന്നാല് സംഭവത്തില് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രഹനയ്ക്ക് എതിരെ പോക്സോ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























