എറണാകുളത്ത് ആരോഗ്യപ്രവര്ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 40 കുട്ടികളെ നിരീക്ഷണത്തില്

എറണാകുളത്ത് ആരോഗ്യപ്രവര്ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 40 കുട്ടികളെ നിരീക്ഷണത്തില് പ്രവേശിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങള് കണ്ട് തുടങ്ങിയത്.
ഇതേ ദിവസം ഇവര് നിരവധി കുട്ടികള്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. ഇതേതുടര്ന്ന് ഈ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയിക്കുന്നത്.നഴ്സിന്റെ ഭര്ത്താവിനും രോഗബാധ സ്ഥീരീകരിച്ചിരുന്നു. ഇയാളുടെ സമ്പര്ക്ക പട്ടികയും തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ബുധനാഴ്ച 70 കുട്ടികള്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കിയെന്ന് ശ്രീമൂലം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളെ നിരീക്ഷണത്തില്വയ്ക്കാതെ ഇവരുടെ ശ്രവം പരിശോധിക്കണമെന്നും ജനപ്രതിനിധികള് ആവശ്യപ്പെട്ടു. ശ്രീമൂലം പശ്ചായത്തിലെ ആറ് വാര്ഡുകളും കണ്ടയ്ന്മെന്റ് സോണുകളാക്കിയിട്ടുണ്ട്
"
https://www.facebook.com/Malayalivartha

























