മദ്യപാനവും ശല്യങ്ങളും സഹിക്കാന് പറ്റാതായപ്പോള് ഒരുവര്ഷത്തോളം വേര്പിരിഞ്ഞ് കഴിഞ്ഞു... സ്നേഹം നടിച്ച് അടുത്ത് കൂടിയപ്പോൾ വിശ്വസിച്ച് ഒരുമിച്ച് ജീവിക്കാൻ പ്ലാനിട്ടു... അടച്ചിട്ടിരുന്ന വാതില് ചവിട്ട്പൊളിച്ചെത്തിയ ഭര്ത്താവ് തലങ്ങും വിലങ്ങും കത്തികൊണ്ട് കുത്തിയത് 15 തവണ.. പയ്യന്നൂരിൽ ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്...

ഭര്ത്താവിന്റെ ആക്രമണത്തില് ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭര്ത്താവിന്റെ കുത്തുകളേറ്റത്. ഇവരെ പയ്യന്നൂര് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഷീമയുടെ ശരീരത്തില് പുറം ഭാഗത്തായി പതിനഞ്ചോളം കുത്തുകളുണ്ട്. ഇതില് രണ്ടുകുത്തുകള് ആഴമുള്ളതാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് ഷീമ പറയുന്നതിങ്ങനെയാണ് ടൈല്സ് ജോലിക്കാരനായ ഭര്ത്താവ് എത്താത്തതിനെ തുടര്ന്ന് മകനോട് പഠിക്കാന് പറഞ്ഞ ശേഷം മുറിക്കുള്ളില് കിടക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വാതില് ചവിട്ട്പൊളിച്ചെത്തിയ ഭര്ത്താവ് തലങ്ങും വിലങ്ങും കത്തികൊണ്ട് കുത്തുകയായിരുന്നു.
മകന്റെ കരച്ചില് കേട്ട് അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെത്തിയാണ് ഭര്ത്താവിനെ പിടിച്ച് മാറ്റി തന്നെ ആശുപത്രിയിലെത്തിച്ചത്. മുമ്ബൊരിക്കല് ചെറുപുഴ പോലീസില് പരാതിപ്പെട്ടതിനെ തുടര്ന്ന് പോലീസ് ഭര്ത്താവിന് താക്കീത് ചെയ്തിരുന്നതായും ഷീമ പറഞ്ഞു.
ഭര്ത്താവിന്റെ മദ്യപാനവും ശല്യങ്ങളും സഹിക്കാന് പറ്റാതായപ്പോള് ഒരുവര്ഷത്തോളം വേര്പിരിഞ്ഞ് കഴിയുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലിലൂടെയാണ് പിന്നീട് ഉപജീവനം കഴിച്ചുവന്നത്. അതിന് ശേഷം ഭര്ത്താവ് വീണ്ടും കൂടെക്കൂടിയെങ്കിലും ശല്യങ്ങള് തുടരുകയായിരുന്നുവെന്നും ഇവര് പറഞ്ഞു.
https://www.facebook.com/Malayalivartha

























