ഫോണില് വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

എസ്എന്ഡിപി യൂണിയന് ഓഫീസില് തൂങ്ങി മരണം. എസ്എന്ഡിപി യൂണിയന് ഓഫീസ് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയിരിക്കുകയാണ് . കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എന്ഡിപി യൂണിയന് ഓഫീസില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. മഹേശനെ ഫോണില് വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിര്ത്തിയിട്ടിരുന്നു. തുടര്ന്ന് ഓഫീസിനുള്ളില് കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില് കണ്ടത്. എസ്എന്ഡിപി യൂണിയന് ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നയാളാണ് മഹേശന്. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവര്ത്തിച്ചിരുന്നത്. ദീര്ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെ ക്രട്ടറികൂടിയയാണ് ഇദ്ദേഹം .
ഇതിന് പുറമേ മൈക്രോ ഫിനാന്സ് കോ-ഓര്ഡിനേറ്റര്, ചേര്ത്തല യൂണിയന് അഡ്മിനിസ്ട്രേറ്റര് തുടങ്ങിയ പദവികളും വഹിച്ചിരുന്നു .മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തില് വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. അതേസമയം, മൈക്രോഫിനാന്സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മഹേശന്റെ ആത്മഹത്യയെന്ന് ഇതിനോടകം ആരോപണമുയര്ന്ന് കഴിഞ്ഞിരിക്കുകയാണ്.മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം തുടങ്ങിയവയുമായി ബന്ധ പ്പെട്ട നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. ഈ കേസുകളുമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് യൂണിയൻ ഭാരവാഹികൾ നൽകിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. മുപ്പതിലധികം പേജുള്ള കത്താണ് പുറത്ത് വന്നത്.തന്റെ അവസ്ഥ മുഴുവൻ ആ കത്തിൽ അദ്ദേഹം പറയുന്നുണ്ട് .ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു മഹേശൻ. നിസ്വാർത്ഥ സേവനം നടത്തിയിട്ടും തനിക്ക് നിരവധി കേസുകൾ ഉണ്ടായി എന്നദ്ദേഹം ആത്മഹത്യ കുറിപ്പിൽ പറയുന്നു . യൂണിയൻ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായ കണക്കുകളോട് കൂടിയായിരുന്നു എന്നും കത്തിലുണ്ട്.
https://www.facebook.com/Malayalivartha

























