അടിമാലി പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യത്തില് നിന്ന് ടാറിങ് മിശ്രിതം ഉല്പ്പാദിപ്പിച്ച് ശ്രദ്ധ നേടുന്നു

അടിമാലി പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യത്തില് നിന്ന് ടാറിങ് മിശ്രിതം ഉല്പാദിപ്പിച്ച് വിജയഗാഥ രചിക്കുന്നു.
ശാന്തന്പാറ പൊതുമരാമത്ത് വിഭാഗം ആണ് ടാറിങ് ജോലികള്ക്കു വേണ്ടി ഇന്നലെ ടാറിങ് മിശ്രിതം വാങ്ങാന് 3,716 കിലോഗ്രാം മിശ്രിതത്തിനുള്ള ഓര്ഡര്റാണ് നല്കിയത്. ഇതുവഴി 92,000 രൂപ ആണ് പഞ്ചായത്തിനു ലഭിച്ചത്.
3 വര്ഷം മുന്പ് പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രവര്ത്തനം ആരംഭിച്ച് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിലൂടെ ഇതുവരെ 36 ടണ് ടാറിങ് മിശ്രിതം ഉല്പാദിപ്പിക്കാന് കഴിഞ്ഞിട്ടുണ്ട്.
ടാറിങ് ജോലികള്, പ്ലാസ്റ്റിക് ഹോസ് നിര്മാണം എന്നിവയ്ക്കു വേണ്ടി 28 ടണ് ഇതുവരെ വിറ്റഴിച്ചു. 8 ടണ് ഉല്പന്നം വില്പനയ്ക്ക് തയാറായി വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, സെക്രട്ടറി കെ.എന്. സഹജന് എന്നിവര് പറഞ്ഞു.
https://www.facebook.com/Malayalivartha

























