നിങ്ങള് വന്ന് കഴിഞ്ഞാല് നിങ്ങടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് വിചാരിക്കരുത്, നാളെയും നിങ്ങളെ പോലുള്ള പ്രവാസികളെയുംകൊണ്ട് ഈ ബസ്സും ഇതേ ജീവനക്കാരും തന്നെയാണ് വരേണ്ടത്; എയര്പോര്ട്ട് ഡ്യൂട്ടി കഴിഞ്ഞെത്തിയ കെഎസ്ആര്ടിസി ബസിന്റെ ശോചനീയാവസ്ഥ

ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. കൊലയാളി വൈറസിൽ നിന്നും രക്ഷനേടുന്നതിനായി ആരോഗ്യപ്രവര്ത്തകരും, സുരക്ഷാഉദ്യോഗസ്ഥരും, സര്ക്കാരും വളരെയേറെ പാടുപെടുകയാണ്. എന്നാൽ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ഒരു വിഭാഗം. കെ.എസ്.ആര്.ടി.സി കട്ടപ്പന എന്ന ഫേസ്ബുക്ക് പേജില് ഈയിടെ പങ്കുവെച്ചൊരു ചിത്രം സമൂഹമാദ്ധ്യമങ്ങളില് വളരെയേറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു. പ്രവാസികള്ക്കായി എയര്പോര്ട്ട് ഡ്യൂട്ടി കഴിഞ്ഞെത്തിയ കെഎസ്ആര്ടിസി ബസിന്റെ ശോചനീയാവസ്ഥയാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്.
ഉപയോഗിച്ച മാസ്കും, ആഹാര സാമഗ്രികളും, വെള്ള കുപ്പികളുമെല്ലാം ബസിനുള്ളില് തന്നെ വലിച്ചെറിഞ്ഞിരിക്കുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തുന്ന കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്ദ്ധിക്കുന്ന ഈ സാഹചര്യത്തില് പ്രവാസികളുടെ ഇത്തരത്തിലുള്ള പ്രവര്ത്തികള് ബസിലെ ജീവനക്കാരിലും ക്ളീനിങ്ങ് ആന്ഡ് മെക്കാനിക്കല് സ്റ്റാഫുകളിലും രോഗവ്യാപനത്തിന് കാരണമാകും. വിദേശരാജ്യങ്ങിലെത്തിയാല് അവിടുത്തെ നിയമങ്ങള് അണുവിട തെറ്റാതെ അനുസരിക്കുന്ന മലയാളികള് പക്ഷെ സ്വന്തം നാട്ടിലെത്തിയാല് ശുചിത്വത്തിന്രയും രോഗവ്യാപനത്തിന്രെയും സാദ്ധ്യതകള് പോലും മറന്ന് പ്രവര്ത്തിക്കുന്നു. #പ്രിയ_പ്രവാസി_സഹോദരങ്ങളെ_നിങ്ങളെന്തെ_ഇങ്ങനെ!!! എന്ന ഹാഷ് ടാഗിലൂടെ നിരവധി പേര് ഈ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്രെ പൂര്ണ്ണരൂപം ഇങ്ങനെ;
കഴിഞ്ഞ ദിവസം മുവാറ്റുപുഴയില് നിന്നു പ്രവാസികള്ക്കായി എയര്പോര്ട്ട് ഡ്യൂട്ടിക്ക് പോയി വന്ന RPK85 എന്ന സൂപ്പര്ഫാസ്റ്റിന്്റെ ഉള്വശത്തെ കാഴ്ചയാണിത്. ഉപയോഗിച്ച മാസ്ക്കുകള്, വെള്ള കുപ്പികള് എന്ന് മാത്രമല്ല ആഹാര അവിശിഷ്ടങ്ങള് വരെ ഉണ്ട്. നിങ്ങള് ഓര്ക്കേണ്ട ഒരു കാര്യം KSRTC സ്റ്റാഫും മനുഷ്യന്മാരാണ്. ഈ വണ്ടി ഓടിക്കുന ഡ്രൈവര് മാത്രമല്ല ഇത് ക്ലീന് ചെയ്യുന്ന ക്ലിനിങ് ആന്ഡ് മെക്കാനിക്കല് സ്റ്റാഫിന്്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കുക. അവര്ക്ക് എങ്ങാനും കൊറോണ ബാധിച്ചാല് ബാക്കിയുള്ള പ്രവാസികളുടെ വരവും അവതാളത്തിലാകും.
നിങ്ങള് വന്ന് കഴിഞ്ഞാല് നിങ്ങടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് വിചാരിക്കരുത്. നാളെയും നിങ്ങളെ പോലുള്ള പ്രവാസികളെയുംകൊണ്ട് ഈ ബസ്സും ഇതേ ജീവനക്കാരും തന്നെയാണ് വരേണ്ടത്. പ്രിയ ഭരണകൂടം ഇതിന് തടയിടാന് എന്തെങ്കിലും കര്ശന നിലപാട് സ്വീകരിക്കണം. പ്രവാസികള് മാത്രമല്ല KSRTC സ്റ്റാഫും നമ്മുടെ സഹോദരങ്ങളാണ്. അതുകൊണ്ട് പ്രിയ പ്രവാസികളെ എയര്പോട്ട് ഡ്യൂട്ടിയ്ക്ക് വരുന്ന ബസ്സുകളില് യാത്ര ചെയ്യുന്നവര് ഒരു സാമാന്യ മര്യാദ കാട്ടുക. ഈയൊരു വണ്ടീടെ മാത്രമല്ല ഒരു വിധം എല്ലാം വണ്ടീലും ഇത് തന്നെയാണ് അവസ്ഥ!!!
'
https://www.facebook.com/Malayalivartha

























